
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ സഹകരണ ബാങ്കുകൾ തങ്ങളുടെ അംഗങ്ങൾക്കായി 50,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചു. സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമാണ് ഈ തുക നൽകുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
- അർബുദ രോഗികൾ
- വൃക്കരോഗം ബാധിച്ചു ഡയാലിസിസിന് വിധേയരായി കൊണ്ടിരിക്കുന്നവർ
- പക്ഷാഘാതം ബാധിച്ചു ശയ്യാവലംബരായവർ
- എച്ച്.ഐ.വി ബാധിതർ
- ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ.
- കരൾ സംബന്ധമായ ഗുരുതര രോഗം ബാധിച്ചവർ
- വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർ / ശയ്യാവലംബരായവർ
- അപകടത്തിൽ പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ/മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ.
- മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട കുട്ടികൾ
- പ്രകൃതി ദുരന്തങ്ങളിൽ പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവർ
അപേക്ഷകർ ബാങ്കിലെ ദീർഘകാല അംഗം ആയിരിക്കണം. സാമ്പത്തിക ധനസഹായത്തിന് ഉള്ള അപേക്ഷ, വരുമാന സർട്ടിഫിക്കറ്റ്, ചികിത്സാ അനുബന്ധ രേഖകൾ എന്നിവ ബന്ധപ്പെട്ട ബാങ്കിന്റെ പ്രാഥമിക ശാഖയിൽ ആണ് നൽകേണ്ടത്.
സഹകരണ സംഘ ഭരണസമിതി ചേർന്നാണ് അപേക്ഷകൾ പരിശോധിക്കുന്നത്. പരിശോധന ശേഷം തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് സഹകരണ സംഘം റജിസ്റ്റാർക്ക് കൈമാറുകയും ചെയ്യുന്നു. സഹകരണ മന്ത്രി, സഹകരണ സെക്രട്ടറി, സഹകരണ റജിസ്റ്റാർ എന്നിവർ ഉൾപ്പെട്ട സമിതി ആണ് അർഹരായവരെ കണ്ടെത്തുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന ധാരാളം പേർക്ക് ആശ്വാസം നൽകുന്ന നടപടി ആണ് സംസ്ഥാന സഹകരണ ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഈ ധനസഹായ പദ്ധതി.
Read also : പ്രവാസി സംരംഭകർക്ക് ആശ്വാസമേകാൻ നോർക്ക ലോൺ
ഈ അറിവ് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.http://bitly.ws/8Nk2