കേരളത്തിന്റെ ഓൺലൈൻ ടാക്സി സർവീസ് ആപ്പായ `കേരള സവാരി´ ഇനി പ്ളേസ്റ്റോറിലും ലഭ്യമാകും.


Spread the love

കേരളത്തിന്റെ അഭിമാന സംരംഭങ്ങളിൽ ഒന്നായ ‘കേരള സവാരി’ യഥാർത്ഥമാകാൻ പോകുകയാണ്. സംരംഭത്തിന്റെ നടത്തിപ്പിനായി രൂപകല്പന ചെയ്ത അപ്പിക്കേഷൻ ഇപ്പോൾ പ്ലെയ്സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസാണ് `കേരള സവാരി´. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പേ തന്നെ ഉദ്ഘാടനം ചെയ്തിരിന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് പുറത്തിറക്കാൻ സാധിച്ചിരുന്നില്ല. ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലെയ്സ്റ്റോറിന്റെ ടെക്നിക്കൽ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് പദ്ധതിയുടെ നടത്തിപ്പിനായുള്ള മറ്റ്‌ കാര്യങ്ങൾ ഉടൻ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് ഇന്ന് പ്രവർത്തനത്തിലുള്ള മറ്റ് ഓൺലൈൻ ക്യാബ് സർവീസുകൾക്ക് സമാനമായാണ് ‘ കേരള സവാരി’ യും രൂപകല്പന ചെയ്തിരിക്കുന്നത്. ടാക്സി സൗകര്യം പ്രയോജനപ്പെടുത്തുന്ന യാത്രക്കാർക്ക് മാന്യമായ സേവനവും ടാക്സി തൊഴിലാളികൾക്ക് ന്യായമായ പ്രതിഫലവും പദ്ധതിയിൽ ഉറപ്പാക്കും. തൊഴിൽ വകുപ്പിന് കീഴിലുള്ള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേൽനോട്ടത്തിലാണ് ഈ സംരംഭം ഉടലെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പരീക്ഷണഘട്ടം വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനത്തുടനീളം സർവീസ് വ്യാപിപ്പിക്കുന്നതിനെ പറ്റി ആലോചിക്കുക. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ  മുനിസിപ്പൽ പരിധികളാണ് ആദ്യം പരിഗണിക്കുക.

ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ഓട്ടോ, ടാക്സി സർവീസുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേരളസർക്കാർ ഈ പദ്ധതി ആരംഭിച്ചത്. മറ്റ്‌ ടാക്സി സർവീസുകളിലെ പോലെ യാത്രാനിരക്കിൽ ഇടക്കിടെ ഏറ്റക്കുറച്ചിലുകൾ കേരള സവാരിയിൽ ഉണ്ടാകില്ല. നിലവിൽ രാജ്യത്ത് സേവനം നൽകി വരുന്ന മിക്ക ഓൺലൈൻ ക്യാബുകളും തിരക്കുള്ള സമയങ്ങളിൽ സർവീസ് ചാർജുകൾ യഥാർത്ഥ ചാർജിന്റെ ഇരട്ടി വരെ വർധിപ്പിക്കുന്നുണ്ട്. യാത്രാനിരക്കിന്റെ ഇരുപത് ശതമാനം മുതൽ മുപ്പത് ശതമാനം വരെയാണ് അവർ സർവീസ് ചാർജായി ഈടാക്കുന്നത്. പക്ഷെ കേരള സവാരിക്ക് സർക്കാർ സർവീസ് ചാർജായി നിശ്ചയിച്ചത് വെറും എട്ട് ശതമാനം മാത്രമാണ്. ഇങ്ങനെ ലഭിക്കുന്ന സർവീസ് ചാർജ് പദ്ധതിയുടെ നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും ഓഫറുകൾ നൽകാനുമാണ് ഉപയോഗിക്കുക.

English summary :- kerala’s own online taxi service app kerala savari is now available on playstore.

Read alsoഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close