“വെറും 12000 /- രൂപ മുടക്കി K.F.C. മാതൃകയിൽ ഫാസ്റ്റ് ഫുഡ് സംരംഭങ്ങൾ തുടങ്ങുവാൻ അവസരം! (മെഷിനറികൾ അടക്കം !)


Spread the love

K.F.C മാതൃകയിൽ “ഫാസ്റ്റ് ഫുഡ് സംരംഭം തുടങ്ങാം. മുതൽ മുടക്ക് വെറും 12000 രൂപ മാത്രം. ഇതിനുള്ള ട്രെയിനിങ്ങും, കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന പ്രമുഖ സ്ഥാപനമാണ്, കോഴിക്കോട്ടെ K .V. Foods. നല്ല തോതിൽ വിൽപന നടത്തുവാനായാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ മുടക്കു മുതൽ തിരികെ ലഭിക്കുവാൻ സാധ്യതയുള്ള ഒരു സംരംഭമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വീടുകളിൽ തന്നെ തുടങ്ങുവാൻ കഴിയും എന്നുള്ളതാണ്. നഗര മധ്യത്തിൽ, ഒരു ഷോപ്പ് വാടകയ്ക്ക് എടുക്കുവനായി സാധാരണയായി വരുന്ന ലക്ഷങ്ങളുടെ ഡപ്പോസിറ്റ്, വാടക, ഇൻറ്റീരിയർ ഡെക്കറേഷൻ എന്നിവയ്ക്കായി പണം മുടക്കേണ്ടതില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങി വന്ന ചെറുപ്പക്കാരിൽ പലരും, വിദേശ രാജ്യങ്ങളിൽ ഈ മേഖലയിലാണ് തൊഴിലെടുത്തിരുന്നത്, എന്നാൽ, നാട്ടിലെ വിപണിയെ കുറിച്ചുള്ള അറിവില്ലായ്മ കാരണം പലരും സംരംഭം തുടങ്ങുവാൻ മടിച്ചിരുന്നു, ഇത്തരക്കാർക്ക് ട്രെയിനിങിന് ശേഷം, കുറഞ്ഞ മുതൽ മുടക്കിൽ സംരംഭം ആരംഭിക്കാവുന്നതാണ്. ഇത്തരം ട്രെയിനിങ്ങിൽ പങ്കെടുത്തശേഷം വിജയകരമായി സംരംഭം നടത്തിവരുന്ന ധാരാളം പേരുടെ മാതൃകകൾ, നമുക്ക് മുന്നിലുണ്ട്. സാധാരണയായി നമ്മുടെ നാട്ടിൽ ഒരു സംരംഭം തുടങ്ങുവാൻ വേണ്ടുന്ന ലൈസൻസ് സംബന്ധിച്ച നൂലാമാലകൾ ഒന്നും, ഈ സംരംഭത്തിനു വേണ്ടിവരില്ല. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ തന്നെ ഇത് വീട്ടിൽ വച്ച് തുടങ്ങാം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(F.S.S.A.I) ലൈസൻസിന് ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടൻ ലഭ്യമാകും.

ഭക്ഷണം ഓൺലൈനിലെ മെനു നോക്കിയും, ഫുഡ് ഡെലിവറി ആപ്പ് വഴിയും ഓർഡർ ചെയ്ത് പാഴ്സൽ ആയി വരുത്തി കഴിക്കുവാനാണ് പുതിയ തലമുറയിൽപ്പെട്ട ഉപഭോക്താക്കൾ താൽപര്യപ്പെടുന്നത്. നല്ല രീതിയിൽ ബ്രാൻഡ് ചെയ്തു ലോഗോയും, ടാഗ്‌ലൈനും ഉണ്ടാക്കി, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകൾ വഴി, ഡിജിറ്റൽ മാർക്കറ്റ് ചെയ്ത് ,10 കിലോമീറ്റർ ചുറ്റളവിലെ കസ്റ്റമേഴ്സിനെ മാത്രമായി ടാർഗറ്റ് ചെയ്ത് ഓർഡറുകൾക്ക് അനുസരിച്ചു മാത്രം ഉൽപന്നം ഉണ്ടാക്കി, ചൂടോടെ ഡെലിവറി ചെയ്താൽ ഈ സംരംഭം വിജയിക്കും. കസ്റ്റമേഴ്സിന്റെ ഓർഡർ കിട്ടിയ ശേഷം മാത്രം ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനാൽ, വെസ്സ്റ്റേജ് വരില്ല, വളരെ സിസ്റ്റമാറ്റിക് ആയ രീതിയിൽ ചെയ്യുന്നതിനാൽ എപ്പോഴും ഒരേ പോലെ സ്വാദിഷ്ടമായ രുചി നിലനിർത്തുവാനാകും. കുട്ടികളും, മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഫ്രൈഡ് ചിക്കനും അത് പോലെയുള്ള ഉൽപ്പന്നങ്ങളും രുചികരമായി, കൃത്രിമ നിറങ്ങൾ ചേർക്കാതെ നിർമിച്ചാൽ ഈ സംരംഭം വിപണി കീഴടക്കുമെന്നുള്ളതിന് ലോകത്തൊട്ടാകെ മാതൃകകളുണ്ട്. K.F.C., മക്ഡൊണാൾഡ്‌സ്, ബർഗർ കിങ്, സബ്‌വേ എന്നിവ ഈ മേഖലയിലെ ലോകത്തൊട്ടാകെ ബ്രാഞ്ചുകളുള്ള ഫാസ്റ്റ് ഫുഡ് ചെയിനുകളാണ്. ചിക്കിങ്, S.F.C. എന്നിവ ഈ മേഖലയിലെ മലയാളികളുടെ ഉടമസ്ഥതിയിലുള്ള ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഒട്ടേറെ ശാഖകളുള്ള ലോകപ്രശസ്തമായ ബ്രാൻഡുകളാണ് K.F.C.

ഫുഡ് പ്രോസസ്സിംങ് മേഖലയിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇവ തയ്യാറാക്കേണ്ടത്. ലക്ഷങ്ങൾ മുടക്കി വലിയ ഷോപ്പ് തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും, ചെറുകിട സംരംഭകർക്കും ഈ ട്രെയിനിങ് ഒരു പോലെ പ്രയോജനകരമാണ്. ട്രെയിനിംഗ് കഴിഞ്ഞവർക്ക് സ്വന്തമായി വീട്ടിൽ / ഫാസ്റ്റ് ഫുഡ് തുടങ്ങുന്നതിന് പുറമേ ഫ്രൈഡ് ചിക്കൻ നിർമ്മാണ സ്ഥാപനങ്ങളിലേക്ക് കുക്ക്, സൂപ്പർവൈസർ, മാനേജർ എന്നിങ്ങനെയുള്ള തൊഴിലവസരങ്ങൾക്കും സാധ്യതയുണ്ട്. ഫ്രൈഡ് ചിക്കൻ ഉണ്ടാക്കുവാൻ അനുയോജ്യമായ ഇളം കോഴിയിറച്ചി സംസ്കരിച്ചു, നേരിട്ട് ഉപയോഗിക്കുവാൻ പറ്റിയ കഷണങ്ങളായി, HACCP സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനികളുടെ പാക്കറ്റുകളിൽ ലഭ്യമായതിനാൽ, കോഴി വളർത്തൽ, മാംസ സംസ്കരണം, മാലിന്യ നിർമാർജ്ജനം എന്നീ കാര്യങ്ങളിൽ സംരംഭകന്റെ ഇടപെടൽ പൂർണമായും ഒഴിവായി കിട്ടും.

ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ആപ്പ്, വാട്സാപ്പ് എന്നിവ വഴി വിപണി കണ്ടെത്തുക, ഓർഡർ അനുസരിച്ചു ഫ്രൈ ചെയ്തെടുക്കുക, എത്രയും പെട്ടന്ന് കസ്റ്റമർ ക്ക് ഡെലിവർ ചെയ്യുക എന്നിവ മാത്രമായി സ്ഥാപനം നടത്തുന്നവരുടെ ജോലി ചുരുങ്ങും, അങ്ങനെ നഗരമധ്യത്തിലെ കടമുറികളുടെ ഉയർന്ന വാടക, ഡെപോസിറ്റ്, സ്റ്റാഫുകളുടെ സാലറി, വെസ്റ്റേജ് എന്നീ ചിലവുകൾ ഒഴിവാക്കി സംരംഭത്തെ ലാഭത്തിലെത്തിക്കുവാൻ കഴിയും. ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത ശേഷം സംരംഭം തുടങ്ങുന്നവർക്ക് ട്രെയിനിങ് കൊടുത്ത സ്ഥാപനങ്ങൾ തന്നെ ഫ്രൈഡ് ചിക്കൻ നിർമ്മാണത്തിനുള്ള മസാലകൾ പാക്കറ്റിൽ എത്തിച്ചു കൊടുക്കുന്നു.

കൺസൾറ്റൻറ് നൽകുന്ന സേവനങ്ങൾ – ഫ്രൈഡ് ചിക്കൻ, ചിക്കൻ റാപ്പ്, ചിക്കൻ സ്ട്രിപ്പ്, ചിക്കൻ ബർഗർ, ചിക്കൻ പോപ്പ്കോൺ, വെജ് ബർഗർ, ഫിംഗർ ഫ്രൈസ്, നഗ്ഗെറ്റസ്, ഗാർലിക് പേസ്റ്റ്, എന്നിവയുടെ നിർമ്മാണ രീതിയുടെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ, കോഴ്സ് സർട്ടിഫിക്കറ്റ്, കൂടാതെ ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ ആവശ്യമായ 6 ലിറ്റർ ഫ്രൈയർ, മറ്റു സ്റ്റൈൻലെസ്സ് സ്റ്റീൽ അളവുപകരണങ്ങൾ, സാമ്പിൾ മസാല, കോച്ചിംഗ് ബുക്ക്‌ലെറ്റ് എന്നിവയ്ക്ക് എല്ലാംകൂടി Rs.12000/- ആണ് ചിലവ്.

ഇത്തരം ട്രെയിനിങ് / കൺസൾട്ടൻസി സേവനങ്ങൾ നൽകി വരുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് കോഴിക്കോട്ടുള്ള K.V. Foods. ഈ മേഖലയിൽ 9 വർഷ പ്രവൃത്തിപരിചയം ഇവർക്കുണ്ട്, മസാല, മെഷിനറികൾ, സോഫ്റ്റ് ഡ്രിങ്കിന്റെ സിറപ്പുകൾ, തുടങ്ങിയവ നിർമ്മിക്കുകയും, ഇതിനോട് അനുബന്ധമായ വ്യവസായങ്ങൾ തുടങ്ങുവാൻ വേണ്ടുന്ന ട്രെയിനിങ്, കൺസൾട്ടൻസി സേവനങ്ങൾ, ഉൽപന്നങ്ങൾ നിർമ്മിക്കുവാനാവശ്യമായ മസാലകൂട്ടുകൾ എന്നിവയുടെ നിർമ്മാണവും വിതരണവുമാണ് ഇവരുടെ പ്രവർത്തന മേഖല. ഇതിനോടകം നൂറിലധികം സംരംഭങ്ങൾ തുടങ്ങി ലാഭകരമായ പ്രവർത്തനം തുടരുന്നതായും കൺസൽറ്റന്റ് അവകാശപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
K.V Foods, Calicut –
Call 9895680315, 9048060585

വീട്ടമ്മമാർക്ക് ഒരു സംരംഭം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close