
ഫ്രൈഡ് ചിക്കൻ എന്ന വിഭവത്തെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം കെ എഫ് സി എന്ന ബ്രാൻഡ് നെയിം ആയിരിക്കും നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത്. ഒപ്പം വൈറ്റ് കോട്ടും കറുത്ത ടൈയും ധരിച്ചു പുഞ്ചിരിക്കുന്ന ഒരു കൊമ്പൻ മീശക്കാരന്റെ ലോഗോയും. കെ എഫ് സി യുടെ സ്ഥാപകനായ കേണൽ സാൻഡേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഹർലാൻഡ് ഡേവിഡ് സാൻഡേഴ്സന്റെ ചിത്രമാണത്. ജീവിത പരാജയം മൂലം മരിക്കാൻ ശ്രമിച്ചു ഒടുവിൽ ആത്മഹത്യയുടെ മുനമ്പിൽ നിന്നും തിരിച്ചു നടന്നു കെഎഫ്സി എന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ശൃംഖല കെട്ടിപ്പടുത്തുയർത്തിയ സാൻഡേഴ്സന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നിയേക്കാം.
1890ൽ ഇന്ത്യാനയിൽ ആയിരുന്നു ആൻഡേഴ്സന്റെജനനം. 7 വയസിൽ തന്നെ പാചക നൈപുണ്യം നേടി ഏവരെയും വിസ്മയിപ്പിച്ച സാൻഡേഴ്സൺ ആൾജിബ്രയെ പേടിച്ചു 13 വയസിൽ തന്റെ സ്കൂൾ പഠനം അവസാനിപ്പിച്ചു. പിന്നീട് പല ജോലികളും ചെയ്തെങ്കിലും ഒന്നിലും സ്ഥിരമായി ഉറച്ചു നില്കാൻ സാൻഡേഴ്സണ് കഴിഞ്ഞില്ല. 18 വയസിൽ വിവാഹിതനാകുകയും ഒരു മകൾ ജനിക്കുകയും ചെയ്തു. റയിൽവേ, ഇൻഷുറൻസ്, വാഹന സർവീസ് തുടങ്ങി പല മേഖലയിലും ജോലിക്കു ശ്രമിച്ചു. പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെയും സ്ഥിരപ്പെട്ടില്ല. ഒടുവിൽ 62ആം വയസിൽ 105 ഡോളറിന്റെ ഒരു ചെക്ക് മാത്രം സമ്പാദ്യമാക്കി സാൻഡേഴ്സൺ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
ജീവിതം ഒരു സമ്പൂർണ പരാജയമായിരുന്നു എന്ന ചിന്തയിൽ സാൻഡേഴ്സൺ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. തനിക്കു എന്ത് നഷ്ടപ്പെട്ടു എന്നല്ല താൻ എന്ത് നേടി എന്നാണ് സാൻഡേഴ്സൺ ആലോചിച്ചത്. തനിക്കിനിയും നേടാനുണ്ടെന്ന തിരിച്ചറിവിൽ സാൻഡേഴ്സൺ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. തന്റെ 105 ഡോളർ ചെക്ക് പണയം വച്ച് 85 ഡോളർ വാങ്ങിച്ചു.തന്റേതായ മസാലക്കൂട്ടുകൾ ഉപയോഗിച്ച് ചിക്കൻ ഫ്രൈ ഉണ്ടാക്കി വിൽക്കാൻ ശ്രമിച്ചു. എന്നാൽ തുടക്കത്തിൽ പല റെസ്ററൗറന്റുകാരും സാൻഡേഴ്സനെ നിരാകരിച്ചു. ഒടുവിൽ ഒരാഴ്ച കോൺട്രാക്ടിൽ ഒരു ഹോട്ടലുകാരൻ ആൻഡേഴ്സന്റെ ചിക്കൻഫ്രൈ പരീക്ഷിച്ചു. അതിയായ ജനപ്രീതി കാരണം അയാൾ പിന്നീട് ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് നീട്ടുകയാണുണ്ടായത് . പിന്നീട് സാൻഡേഴ്സണ് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

1952 സെപ്റ്റംബർ 24 നു സാൻഡേഴ്സൺ തന്റെ ആദ്യത്തെ കെ എഫ്സി റെസ്റ്റോറന്റ് തുറന്നു. വെള്ള കോട്ടും കറുത്ത ടൈയും ധരിച്ചു പാചകം ചെയ്യുന്ന സാൻഡേഴ്സനെ ജനങ്ങൾ കേണൽ സാൻഡേഴ്സൺ എന്ന് സ്നേഹത്തോടെ വിളിച്ചു. നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന 11 തരം കൂട്ടുകളാണ് തന്റെ വിജയത്തിന്റെ രഹസ്യം എന്ന് പറഞ്ഞ കേണൽ അവ എന്തൊക്കെയെന്ന് ഒരിക്കലും വെളിപ്പെടുത്തിയില്ല. പേപ്പർ കപ്പുകളിൽ വിഭവങ്ങൾ നൽകാൻ തുടങ്ങിയ കെ എഫ് സി 1963 ആയപ്പോഴേക്കും അറുനൂറോളം ഔട്ലെറ്റുകളുമായി അമേരിക്കയിലെ ഒന്നാമത്തെ ഭക്ഷ്യശൃംഗല ആയി മാറി.കേണലിന്റെ പ്രായാധിക്യം മൂലം കെ എഫ് സി പിന്നീട് ജോൺ വൈ ബ്രൗൺ, ജാക്ക് സി മെസി എന്നിവർക്കു കൈമാറ്റം ചെയ്യപ്പെട്ടു.
123 രാജ്യങ്ങളിലായി 2000ഓളം സ്ഥലങ്ങളിൽ സാന്നിധ്യമറിയിച്ച കെ എഫ് സി ഇന്ന് പെപ്സികോ ഗ്രൂപ്പിന്റെ കീഴിലാണ്. ഫ്രൈഡ് ചിക്കൻ കൂടാതെ ബർഗർ, ഫ്രഞ്ച് ഫ്രൈ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയും വില്പന നടത്തുന്ന കെ എഫ് സിയെ തളരാത്ത ആത്മവിശ്വാസവും വലിയ പ്രതീക്ഷയുമാണ് മുന്നിലെത്തിച്ചത്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളി കൂടിയാണ് കെ എഫ് സി. ജീവിത വിജയം പ്രതിസന്ധികൾക്കും അവഗണകൾക്കും മുന്നിൽ തോറ്റു പിന്മാറാൻ തയ്യാറല്ലാത്തവർക്കു മാത്രമുള്ളതാണെന്നു തെളിയിച്ചു കൊണ്ട് ലോകമെങ്ങുമുള്ള കെഎഫ്സി റെസ്റ്റോറന്റുകളിലും പേപ്പർ കപ്പുകളിലുമൊക്കെയുള്ള ലോഗോയിൽ നിന്നു കേണൽ സാൻഡേഴ്സ് നമ്മെ നോക്കി പുഞ്ചിരിക്കുന്നു.