കെ.ഫോണിന് ഐ.എസ്.പി ലൈസൻസ്‌. പദ്ധതി ജനങ്ങളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം.


Spread the love

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിന്  (കെ.ഫോൺ) ഇന്റർനെറ്റ്‌ സർവിസ് പ്രൊവൈഡർ ലൈസൻസ് (ഐ.എസ്.പി) ലഭിച്ചു. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്നും ലൈസൻസ് നേടിയതിയതോടെ സ്വന്തമായി ഇന്റർനെറ്റ് സേവനമുള്ള ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കെ.ഫോൺ ഇപ്പോൾ പ്രവർത്തനം ആരംഭിക്കാൻ സജ്ജമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഉടനീളം സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം കോർത്തിണക്കാൻ കെ.ഫോണിന് സാധിക്കും. അതുകൂടാതെ  കേരളത്തിലെ നിർധനരായ കുടുംബങ്ങൾക്ക് സൗജന്യമായി ഹൈ സ്പീഡ് ഇന്റർനെറ്റ്‌ സേവനം നൽകാനും കെ.ഫോൺ ഉപകരിക്കും.

സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന സർക്കിളിൽ  ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ – കാറ്റഗറി ബി ലൈസൻസ്‌ ആണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഇപ്പോൾ കെ.ഫോണിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച കേന്ദ്രം കാറ്റഗറി ഒന്നിൽ ഉള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസും നൽകിയിരുന്നു. കെഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ് ബാബുവും ടെക്‌നോളജി ഡയറക്ടർ സി.എൻ സായ് ശ്രവണുമാണ് ലൈസൻസ് കരാറിൽ ഒപ്പുവച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ ചില സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ തുടങ്ങിയിട്ടുമുണ്ട്. കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിൽ കെ.ഫോൺ വഹിക്കാൻ പോകുന്ന പങ്ക് ചെറുതൊന്നുമാവില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു ഇന്റർനെറ്റ്‌ പ്രൊവൈഡറായി കെ.ഫോൺ മാറുമ്പോൾ ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് കേരളത്തിലുടനീളം ഉണ്ടാകാൻ പോകുന്നത്. ഇന്റർനെറ്റ്‌ സൗകര്യം ഒരു അടിസ്ഥാന ആവിശ്യമായി മാറുന്ന ഈ കാലത്തിൽ ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാർക്ക് കൂടുതൽ ജോലി സാധ്യതകൾ ഉണ്ടാവുന്നുണ്ട്.

ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങൾ കെ.ഫോൺ ഒരുക്കുന്നുണ്ട്. വിവിധ കേബിൾ ടെലിവിഷൻ സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌,ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് കോഴ്സുകൾ സഹായിക്കുന്നുണ്ട്. പല വികസിത രാജ്യങ്ങളും ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യ ആയതിനാൽ തന്നെ പ്രതിവർഷം ദശലക്ഷത്തോളം ജോലിസാധ്യതകളാണ് ഫൈബർ ഒപ്റ്റിക്സ് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ തനത് ഇന്റർനെറ്റ്‌ ശൃംഖലയായ കെ.ഫോണും ഫൈബർ ഒപ്റ്റിക്സ് വഴിയാണ് പ്രവർത്തിക്കുന്നത്. നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ്‌ സൗകര്യം വിപുലീകരിക്കാൻ ധാരാളം പ്രയത്നവും അധ്വാനവും ആവിശ്യമായുണ്ട്. ഇതിനായി സെർട്ടിഫൈഡ് ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാരുടെയും  നെറ്റ്‌വർക്ക് എഞ്ചിനീയർമാരുടെയും സേവനം അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം  സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ഇൻസ്റ്റിറ്റ്യൂഷനുകളുടെ പ്രസക്തി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ സംസ്ഥാനത്തിന്റെ സ്വപ്ന പ്രൊജക്റ്റായ കെ.ഫോൺ ഒട്ടനവധി ഗവണ്മെന്റ് തസ്തികകൾ ഫൈബർ ടെക്നീഷ്യൻമാർക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചിട്ടുണ്ടാകും. കെ.ഫോൺ എന്നത് കേരളത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു  ശൃംഖലയായതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും സൗകര്യപ്രദമായ ജോലിസാഹചര്യം തന്നെ ലഭിക്കും.  ഉയർന്ന വേതനവും മെച്ചപ്പെട്ട വർക്ക്‌ അറ്റ്മോസ്ഫിയറും ലക്ഷ്യം വെക്കുന്ന ഒരാൾക്ക് ഉചിതമായ കോഴ്സ്‌ തന്നെയാണ് ഒപ്റ്റിക്കൽ ഫൈബർ ജോബ് ട്രെയിനിങ്.

കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE) ഒട്ടനവധി അവസരങ്ങളാണ് ഒപ്റ്റിക്കൽ ഫൈബർ വിദ്യോഗാർത്ഥികളുടെ മുന്നിൽ വെച്ചുനീട്ടുന്നത്. കോഴ്സിലുടനീളം IASE വെച്ച് പുലർത്തുന്ന നിലവാരം ഉദ്യോഗാർഥികളുടെ കാര്യക്ഷമത വളർത്താൻ സഹായകമാകും. സ്വദേശത്തും വിദേശത്തും ഒരുപോലെ ജോലിസാധ്യത ഉറപ്പ് വരുത്തുന്ന കോഴ്സ് ആയതിനാൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയറിനെ പറ്റി ഒരുതരത്തിലും വ്യാകുലപെടേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ നേടിയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ഒരു തടസവും കൂടാതെ അപേക്ഷിക്കാം. വിവിധ ക്വാളിഫിക്കേഷൻ അനുസരിച്ചു വിവിധ മേഖലകളിലേക്ക് പ്രവേശനം നേടാനും നിങ്ങൾക് സാധിക്കും. പഠനം പൂർത്തിയാക്കി പുറത്ത് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലിയവസരങ്ങൾ IASE മുഖേന നൽകിവരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary:- kfon got internet service provider license from the department of telecommunications, india more about fiber technology

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close