
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ.ഫോൺ അതിന്റെ അന്തിമഘട്ടമായ വീടുകളിലേക്കുള്ള കണക്ഷൻ കൊടുക്കുന്ന പ്രക്രിയയിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്തിലെ 14000 ത്തോളം കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് കെ.ഫോൺ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ ദരിദ്ര രേഖയ്ക്ക് താഴെയുള്ള അഥവാ ബി.പി.എൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുക. ദിവസേന 1.5 ജിബി ഇന്റർനെറ്റ് 50 MBPS വേഗത്തിൽ സൗജന്യമായി ഉപയോഗിക്കാൻ ഇവർക്ക് കഴിയും. അതിൽ കൂടുതലുള്ള ഉപയോഗത്തിന് നിശ്ചിത നിരക്ക് നൽകേണ്ടി വരും. തുടർന്ന് സാധാരണകാർക്ക് കുറഞ്ഞ നിരക്കിൽ ഹൈസ്പീഡ് ഫൈബർ ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കും. കേരളത്തിൽ ഉടനീളം വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി പൂർത്തിയായാൽ ഒരു ഡിജിറ്റൽ വിപ്ലവം തന്നെയാണ് സംസ്ഥാനത്ത് നടക്കാൻ പോകുക.
സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കെ.ഫോൺ നെറ്റ്വർക്കിന്റെ കീഴിൽ ആയിരിക്കും ഇനി പ്രവർത്തിക്കുക. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇതുവഴി സാധിക്കും.
കേരളത്തിലെ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കൾ
എല്ലാം കെ.ഫോൺ വിതരണത്തിനായുള്ള ടെൻഡർ നടപടികളിൽ പങ്കെടുത്തിരുന്നു. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നും ഐ.എസ്.പി
(ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ) ലൈസൻസ് ലഭിച്ചാലുടൻ കണക്ഷൻ നടപടികളിലേക്ക് കടക്കും എന്നാണ് കെ.ഫോൺ അധികൃതർ അറിയിച്ചത്.
പദ്ധതി പൂർത്തിയായാൽ സംസ്ഥാനത്തെ ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻമാർക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാകും. ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങൾ കെ.ഫോണിലൂടെ ലഭ്യമാകും.
ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കി പ്ലേസ്മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. http://www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055
English summary :-
Kfon plans to give connection to 14000 families across the state. Distribution will take place soon