രുചിയൂറും കിണ്ണത്തപ്പം


Spread the love

ചേരുവകൾ

1.പച്ചരി -2 കപ്പ്‌.
2.തേങ്ങ പാൽ -1ലിറ്റർ
3. മുട്ട – 1
4. ഏലക്ക പൊടിച്ചത് – അര സ്പൂൺ
5. പഞ്ചസാര – മുക്കാൽ കപ്പ്‌

തയ്യാറാക്കുന്ന വിധം

2 കപ്പ്‌ പച്ചരി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്‌ക്കണം. മൂന്നു മണിക്കൂറിനു ശേഷം മിക്സിയിൽ ഈ പച്ചരിയും ഒരു മുട്ടയും അര സ്പൂൺ ഏലക്കാപ്പൊടിയും മുക്കാൽ കപ്പ്‌ പഞ്ചസാരയും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് നല്ല പോലെ അരച്ചെടുക്കണം. അരച്ചെടുത്ത മിശ്രിതം നേർത്ത അരിപ്പയിൽ കൂടി അരിച്ചെടുക്കണം. കുറഞ്ഞത് 2 തവണയെങ്കിലും അരിച്ചെടുക്കണം. അതിൽ തരികൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിലെക്ക്‌ അര കപ്പ്‌ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. നെയ്/എണ്ണ തടവി വച്ചിരിക്കുന്ന പരന്ന (ചുറ്റും ഉയരമുള്ള ) പാത്രത്തിലേക്കു ഇത് ഒഴിച്ചുകൊടുക്കണം. ഏകദേശം മുക്കാൽ ഭാഗം നിറയുന്ന രീതിയിൽ വേണം ഈ മിശ്രിതം ഒഴിക്കാൻ. ഇതിനെ ഇഡലി കുക്കറിലോ അതുപോലെ ആവിയിൽ വേവിക്കാൻ പറ്റുന്ന ഏതെങ്കിലും പത്രത്തിലോ 15 – 20 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കണം. 15 മിനിറ്റിനും ശേഷം ഒന്ന് തുറന്ന് ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് ഒന്ന് കുത്തി നോക്കണം. ടൂത്ത്പിക്കിൽ മാവ് ഒട്ടിപിടിച്ചിട്ടില്ലെങ്കിൽ കിണ്ണത്തപ്പം തയ്യാർ. ഒട്ടിപിടിച്ചാൽ വീണ്ടും ഒരു 5 മിനിറ്റ് കൂടി വേവിക്കുക. കുറച്ച് ഒന്ന് തണുത്തതിനു ശേഷം കിണ്ണത്തപ്പം പരന്ന പാത്രതിൽനിന്ന് ഇളക്കി മാറ്റാവുന്നതാണ്.
ഇത്തരത്തിൽ കിണ്ണത്തപ്പം തയ്യാറാക്കിയെടുകാം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണിത്.

ഈ പാചകക്കൂട്ട് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close