വിരാട് കോഹ്ലിയുടെ ആഡംബര കാർ എറണാകുളത്ത് വില്പനയ്ക്ക്.


Spread the love

ലോക പ്രശസ്ത ക്രിക്കറ്റ്‌ താരവും, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനും ആയ വിരാട് കോഹ്ലിയുടെ ആഡംബര കാർ എറണാകുളത്തു വില്പനയ്ക്ക്. കോഹ്ലി ഉപയോഗിച്ചുകൊണ്ടിരുന്ന ആഡംബര കാർ ആയ ലംബോർഗിനി ആണ് വില്പനയ്ക്ക് ആയി കേരളത്തിൽ എത്തി ചേർന്നിരിക്കുന്നത്. ലംബോർഗിനിയുടെ ഗാലഡോ മോഡൽ സീരീസിൽ ഉൾപ്പെടുന്ന സ്‌പൈഡർ മോഡൽ വാഹനം ആണ് ഇത്. 1.35 കൊടി രൂപ ആണ് കാറിന്റെ നിലവിലെ വില ആയി പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കുണ്ടന്നൂരിലെ റോയൽ ഡ്രൈവിൽ ആണ് കാർ വില്പനയ്ക്ക് എത്തിയിട്ടുള്ളത്. കോഹ്ലിയിൽ നിന്നും കാർ വാങ്ങിയ കൊൽക്കത്തയിലെ ലക്ഷ്യറി സെക്കന്റ്‌ ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഒരു ഷോ റൂമിൽ നിന്ന് ആണ് കാർ, കേരളം സ്വന്തമാക്കിയിരിക്കുന്നത്.

2013 ൽ ആയിരുന്നു ഈ കാർ കോഹ്ലി സ്വന്തമാക്കിയിരുന്നത്. അന്ന് ഇതിന്റെ വില 3.2 കോടി രൂപ ആയിരുന്നു. നിലവിൽ 10,000 കിലോമീറ്റർ ദൂരം മാത്രം ആണ് ഈ വാഹനം സഞ്ചരിച്ചിട്ടുള്ളത്. 5204 CC കരുത്തുറ്റ എൻജിൻ ആണ് വാഹനത്തിന് ഉള്ളത്. വാഹനത്തിലെ 10 സിലണ്ടർ എൻജിൻ 550 PS ഹോഴ്സ് പവറും, 540 NM ടോർക്കുമാണ് കാറിന് നൽകുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ എത്തുവാൻ ഈ വാഹനം എടുക്കുന്നത് വെറും 3.9 സെക്കന്റുകൾ മാത്രം ആണ്. 6.4 മൈലേജ് ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. മണിക്കൂറിൽ 320 കിലോമീറ്റർ ദൂരം പിന്നിടാനുള്ള കഴിവ് ഈ വാഹനത്തിനുണ്ട്. വിരാട് കോഹ്ലിയുടെ ഈ ചീറ്റ പുലിയ്ക്ക് ഇന്ത്യയ്ക്ക് ഉള്ളിലും, പുറത്തും ആരാധകർ ഏറെ ആണ്.

ക്രിക്കറ്റിനോട് എന്ന പോലെ തന്നെ, ആഡംബര കാറുകളോടുമുള്ള ഇന്ത്യൻ നായകന്റെ വെറി പിടിച്ച ആവേശം, അദ്ദേഹത്തിന്റെ കാർ ശേഖരം ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. വിവിധ തരം കാറുകളുടെ മഹനീയ ശേഖരം തന്നെ വിരാട് കോഹ്ലിയുടെ പക്കൽ ഉണ്ട്. Bentley Continental GT (3.5 കോടി രൂപ), Audi S5 Sports back (70.10 ലക്ഷം രൂപ), Range Rover Vogue (1.95 കോടി രൂപ), Audi RS5 coupe ( 1.10 കോടി രൂപ), Bentley Continental GT Flying Spur (3.21 കോടി രൂപ), Audi Q7 (85.52 ലക്ഷം രൂപ), Toyota Fortuner (39.54 ലക്ഷം രൂപ), Audi a8l (1.87 കോടി രൂപ), Audi R8 v 10 plus (2.72 കോടി രൂപ), Renault Duster (10.21 ലക്ഷം രൂപ), Audi R8 LMX (3 കോടി രൂപ), Audi Q8 (1.47 കോടി രൂപ), Audi S6 (1.10 കോടി രൂപ), Audi A6 (59.42 ലക്ഷം രൂപ) മുതലായവ കോഹ്ലിയുടെ കാർ ശേഖരത്തിൽ പെടുന്നവ ആണ്. Audi കാറിന്റെ ഇന്ത്യൻ അമ്പാസിഡർ ആണ് വിരാട് കോഹ്ലി. ഒരു പക്ഷെ അത് കൊണ്ട് തന്നെ ആയിരിക്കാം, Audi കാറുകളോട് ഒരു പ്രത്യേക ഇഷ്ടം ആണ് താരത്തിന്.

ആഡംബര കാറുകളോട് ഉള്ള പ്രിയത്തിൽ മലയാളികളും ഒട്ടും പിന്നിൽ അല്ല. അതിനാൽ തന്നെ, കോഹ്ലിയുടെ ആഡംബര കാർ കാണുവാനും, ഫോട്ടോ എടുക്കുവാനും ഒക്കെ ആയി ഒട്ടനവധി ആളുകൾ ആണ് ദിനം പ്രതി ഷോ റൂമിലേക്ക് വന്നു പോകുന്നത്. ഇത് കൂടാതെ ഈ വില കൊടുത്ത് വാങ്ങുവാൻ സന്നദ്ധരായും നിരവധി ആളുകൾ മുന്നോട്ട് വരുന്നുണ്ട്. വില ഒരു അല്പം കൂടി പോയി എങ്കിലും, കോഹ്ലിയോടുള്ള സ്നേഹമാണോ, അതോ ലംബോർഗിനിയോടുള്ള ആവേശം ആണോ, ഈ കാറിന്റെ ആരാധകർക്ക് ഒരു പഞ്ഞവും ഇല്ല എന്നതാണ് സത്യം.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close