സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടിയിട്ടുണ്ട്.
എയര്‌പോര്ട്ട് വഴി 53,545 പേരും സീപോര്ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയില്വേ വഴി 23,296 പേരും ഉള്‌പ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര് നിരീക്ഷണത്തിലാണ്. ഇവരില് 2,08,748 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 1844 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്ബിള് ഉള്‌പ്പെടെ) സാമ്ബിള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില് ലഭ്യമായ 93,475 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല് സര്വൈലന്‌സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്ബര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 24,508 സാമ്ബിളുകള് ശേഖരിച്ചതില് 22,950 സാമ്ബിളുകള് നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്ബിള് ഉള്‌പ്പെടെ ആകെ 1,31,006 സാമ്ബിളുകളാണ് പരിശോധിച്ചത്.ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‌ഗോഡ് ജില്ലയിലെ വലിയപറമ്ബ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. നിലവില്‍ 163 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close