കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


Spread the love

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 359 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,91,703 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,84,020 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ), വരവൂര്‍ (6), കയ്പമംഗലം (സബ് വാര്‍ഡ് 17), വെള്ളാങ്ങല്ലൂര്‍ (സബ് വാര്‍ഡ് 12, 13, 14, 15), എളവള്ളി (സബ് വാര്‍ഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്ബാറ (11), വണ്ടന്നൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാര്‍ഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2), കൊല്ലം ജില്ലയിലെ നെടുമ്ബന (സബ് വാര്‍ഡ് 8), മണ്‍ട്രോതുരുത്ത് (1), എഴുകോണ്‍ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാര്‍ തെക്കേക്കര (1), കരൂര്‍ (10), എറണാകുളം ജില്ലയിലെ മണീദ് (സബ് വാര്‍ഡ് 5), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാര്‍ഡ് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (വാര്‍ഡ് 2, 15), അയര്‍ക്കുന്നം (7), കൂട്ടിക്കല്‍ (1), തൃശൂര്‍ ജില്ലയിലെ പടിയൂര്‍ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 575 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close