സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 640 പേരുണ്ട്. 25 പേര്‍ മരിച്ചു. 87738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 87738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 60494 സാമ്ബിള്‍ പരിശോധിച്ചു. 4981 പേരാണ് രോഗമുക്തരായത്. സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ ജാഗ്രതയുടെ ഫലമായി രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close