സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 42 പേരുടെ ഉറവിടം വ്യക്തമല്ല


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ആകെ കൊവിഡ് കേസുകള്‍ 11,066 ആയി ഉയര്‍ന്നു. ഇന്ന് സ്ഥിരീകരിച്ചതില്‍ 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 135പേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരും മറ്റു സംസ്ഥാനത്തുനിന്നുവന്ന 98 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.
രോഗം സ്ഥിരീകരിച്ചവരില്‍ 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. 133 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. തീര പ്രദേശങ്ങളിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷമായി തുടരുന്നത്.പൂന്തുറ പുല്ലുവിള എന്നിവിടങ്ങളില്‍ സാമൂഹികവ്യാപനം ഉണ്ടായതായിവേണം കണക്കാക്കാനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൂന്തുറയില്‍ മാത്രം 97 പേരില്‍ നടത്തിയ പരിശോധനയില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരിടത്ത് 50പേരില്‍ നടത്തിയ പരിശോധനയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുക്കുറുശ്ശിയില്‍ 75 പേരില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ 85പേരില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 246 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് 1052 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close