രാജ്യത്തെ കോവിഡ് മരണം ലക്ഷത്തിലേക്ക്…


Spread the love

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് എത്തുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് 1095 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 99,773 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81, 484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63, 94,069 ആയി. നിലവില്‍ 9,42,217 പേരാണ് ചികിത്സയിലുള്ളത്. 53.52 ലക്ഷം പേര്‍ രോഗമുക്തി നേടി. 83.70 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഒക്‌ടോബര്‍ ഒന്നുവരെ കണക്ക് പ്രകാരം 7.67 കോടി കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close