
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 590 പേര്‍ക്ക് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ആക്ടീവ് കേസുകള്‍ 21,800 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 40,162 സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്ന് 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്ത് കോര്പറേഷന് പരിധിയില്‍ രോഗവ്യാപനം വ്യാപകമാണ്. പത്തനംതിട്ടയില്‍ ഗ്രാമങ്ങളില്‍ രോഗനിര്‍ണയത്തിന് ആന്റിജന്‍ പരിശോധന നടത്തും.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 190 പേര് ക്വാറന്റൈനില്‍ പോയി. കോട്ടയത്ത് നഗര പ്രദേശത്താണ് കൊവിഡ് ബാധ കൂടുതല്‍. കോഴിക്കോട് തീരദേശങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമാണ്. രോഗം ഭേദമായവരുടെ എണ്ണം ഇന്ന് 2113 ആണ്. കോഴിക്കോട് മലാപറമ്ബില് റീജണല്‍ ടെസ്റ്രിംഗ് ലാബ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. 23 സര്‍ക്കാര്‍ ലാബുകളും 10 സ്വകാര്യ ലാബുകളുമാണുളളത്. ഇതോടെ സംസ്ഥാനത്ത് ആകെ 33 ആര് ടി പി സി ആര് ലാബുകളായി.