തലസ്ഥാനം കോവിഡ് ഭീതിയില്‍ തന്നെ… ജില്ലയില്‍ പുതുതായി 1244 പേര്‍ രോഗനിരീക്ഷണത്തില്‍


Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ്19 രൂക്ഷമായികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരന്‍ നിരവധി ആളുകളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഒ.പി, അത്യാഹിതവിഭാഗം, കോവിഡ് ഒ.പി ,പ്രധാന കവാടം തുടങ്ങിയ ഇടങ്ങളിലെല്ലാം ഇയാള്‍ ജോലി ചെയ്തു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നാണെന്ന് വ്യക്തമല്ല, കോവിഡ് രോഗികളുമായി ഇയാള്‍ നേരിട്ട് ഇടപഴകിയിട്ടുമില്ല. 55 വയസുള്ള കരിക്കകം സ്വദേശിയായ ഇയാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. ജൂണ്‍ 16ന് പനിയും അമിത ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 17ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ മറ്റുള്ള 8 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. വെപാലവട്ടം സ്വദേശി (27), നെയ്യാറ്റിന്‍കര
സ്വദേശി(60), കൈതമുക്ക് സ്വദേശി (54), പൊഴിയൂര്‍ സ്വദേശി (29), തുമ്ബ സ്വദേശി (27), മരുതംകുഴി സ്വദേശി (25), വെഞ്ഞാറമ്മൂട് സ്വദേശി (37), കരമന സ്വദേശി(23), തിരുനെല്‍വേലി സ്വദേശി(27), മടവൂര്‍ സ്വദേശി(34) എന്നിവര്‍ക്കാണ് രോഗബാധ. ഇതില്‍ വെപാലവട്ടം, മടവൂര്‍ സ്വദേശികള്‍ ദുബായില്‍ നിന്നും എത്തിയവരാണ്. നെയ്യാറ്റിന്‍കര സ്വദേശി ദമാമില്‍ നിന്നും കൈതമുക്ക് സ്വദേശി ദോഹയില്‍ നിന്നും എത്തിയവരാണ്. പൊഴിയൂര്‍, തുമ്ബ, മരുതംകുഴി, വെഞ്ഞാറമ്മൂട് സ്വദേശികള്‍ കുവൈറ്റില്‍ നിന്നും എത്തിയവരാണ്. തിരുനെല്‍വേലി സ്വദേശി മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തി രോഗനിരീക്ഷണത്തിലായിരുന്നു. കരമന സ്വദേശി ചെന്നൈയില്‍ നിന്നാണ് എത്തിയത്.
ജില്ലയില്‍ പുതുതായി 1244 പേര്‍ രോഗനിരീക്ഷണത്തിലായി. 270 പേര്‍ നിരീക്ഷണ കാലയളവ്, രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 19850 പേര്‍ വീടുകളിലും 1312 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 184 പേര്‍ നിരീക്ഷണത്തിലുണ്ട്. 184 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 202 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 43 സ്ഥാപനങ്ങളിലായി 1312 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നലെ 1851 വാഹനങ്ങള്‍ പരിശോധിച്ചു 3527 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. 21346 പേരാണ് നിലവില്‍ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close