
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ ഐസൊലേഷനില്‍ തുടരാന്‍ അനുവാദം. രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കള്കടര്‍ ഉത്തരവിട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ. ഒറ്റയ്ക്ക് കഴിയാന്‍ മുറിയും ടോയ്ലറ്റ് സംവിധാനങ്ങളും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക. വാര്‍ഡ് തല സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും വീടുകളില്‍ നിരീക്ഷണം നല്‍കുക. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണവും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി നല്‍കുക. എല്ലാ കണ്ടെയിന്മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാമെന്നും കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.