ചിറ്റാരിപ്പറമ്പ് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡ്


Spread the love

കണ്ണൂര്‍ : കണ്ണൂര്‍ ചിറ്റാരിപ്പറമ്ബില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.
വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, നാട്ടുകാര്‍, പൊലീസുകാര്‍ എന്നിവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ സലാഹുദ്ദീന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close