
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതിയായി. പദ്ധതിയുടെ നടത്തിപ്പിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പയായി ലഭിക്കുന്നതാണ് പദ്ധതിയാണിത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. സംസ്ഥാനത്ത് 2.9 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ 46 ലക്ഷം അംഗങ്ങളുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ശരാശരി ആറ് ലക്ഷംരൂപവരെ വായ്പ അനുവദിക്കും. ഈ തുക അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് നല്‍കും.
2019 ഡിസംബര്‍ 31 ന് മുമ്ബ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ബാങ്കുകള്‍ എട്ടര മുതല്‍ ഒമ്ബത് ശതമാനം വരെ പലിശയ്ക്ക് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്കുന്ന വായ്പയുടെ തിരിച്ചടവ് കൃത്യത അടിസ്ഥാനമാക്കി പലിശത്തുക കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ആറുമാസം മൊറട്ടോറിയം അടക്കം 36 മാസമാണ് ( മൂന്ന് വര്‍ഷം) വായ്പാ കാലാവധി.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2