
കുവൈത്തില്‍ സര്‍ക്കാരിന്റെയും പൊതു സ്ഥാപനങ്ങളിലെയും സ്വദേശി വല്‍ക്കരണ നടപടികള്‍ പൂര്‍ണ്ണമായും 2022 ഓടെ പൂര്‍ത്തീകരിക്കുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും ഒരു നിശ്ചിത സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടികള്‍ നടപ്പിലാക്കാന്‍ എല്ലാ മന്ത്രലയങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏതെങ്കിലും പ്രത്യേക ജോലിക്കായി വിദേശ ജീവനക്കാരെ ആവശ്യമായി വരുന്ന പക്ഷം, സിവില്‍ സര്‍വീസ് കമീഷന്റെ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിയമനം നടത്താവൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. പിരിച്ചു വിടപ്പെടുന്ന ഒരു വിദേശ ജീവനക്കാരെയും മറ്റേതെങ്കിലും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത വര്‍ഷം പിരിച്ചു വിടാനുദ്ദേശിക്കുന്ന വിദേശ ജീവനക്കാരുടെ ലിസ്റ്റും തയ്യാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.