കുവൈത്തില്‍ നല്ല ജോലി… പുതിയ നിയമങ്ങള്‍ ഇങ്ങനെ


Spread the love

പ്രവാസികളാകാന്‍ ആഗ്രഹിക്കുന്ന മിക്കവരും ചിന്തിക്കുന്നത് കുവൈത്തില്‍ ജോലിചെയ്യണമെന്നാണ്. എന്നാല്‍ ഇനി കുവൈറ്റില്‍ ഒരു നല്ല ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജൂലായ് ഒന്നു മുതല്‍ കുവൈറ്റില്‍ ജോലിക്കായുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്‌ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടത് പരിചയസമ്ബന്നരായവരെയാണ്. പഠനത്തിന് ശേഷം മതിയായ തൊഴില്‍ പരിശീലനം നാട്ടില്‍നിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്താനാണ് പുതിയ ഉത്തരവിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close