
കോവിഡ് എഫക്ടിൽ താൽക്കാലികമായി ജോലിയും വരുമാനവും നഷ്ടപെട്ട പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കുവൈറ്റ് മുനിസിപ്പാലിറ്റി ആണ് ഇത്തവണ പ്രവാസികൾക്ക് മേൽ ഇരുട്ടടിയായി പതിക്കുന്ന തീരുമാനമെടുത്തത്.മുനിസിപ്പാലിറ്റികളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ 50 ശതമാനം പേരെ പിരിച്ചുവിടാനാണ് കുവെറ്റിന്റെ നീക്കം. മന്ത്രി വലിദ് അൽ ജാസിമിന്റെ നിർദേശ പ്രകാരം സ്വദേശി വത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർ, എൻജിനീയർമാർ, നിയമ വിദഗ്ധർ എന്നിവർക്ക് ഒരു പക്ഷെ ജോലി നഷ്ടപ്പെട്ടേക്കും. പെരുന്നാളിന് ശേഷമായിരിക്കും പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുക. ഇതിനുള്ള ലിസ്റ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ട അധികാരികളോട് കുവൈറ്റ് അതോറിറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു. പുതിയതായി വിദേശികളെ നിയമിക്കുന്നത് നിർത്തിവെക്കാനും നിലവിലുള്ള വിദേശികൾ തുടരുന്നതിന്റെ പ്രത്യേക ആവശ്യകത അറിയിക്കാനും കുവൈറ്റ് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.കുവൈറ്റിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്.
കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ച വിദേശികളുടെ എണ്ണം 18600 കവിഞ്ഞിരുന്നു. 1042 പേർ രോഗ ബാധിതർ ആയിട്ടുണ്ട്. ഇതിൽ 325 പേർ ഇന്ത്യക്കാരാണ്. ഇതിനിടെ പെരുനാൾ സമയത്ത് പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാർ ഈ ആഴ്ചയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2