
കോവിഡ് വാക്സിന് എടുത്ത പ്രവാസികൾക്ക് ആഗസ്ത് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശനാനുമതി. വ്യാഴാഴ്ച ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം.ഇതോടെ കോവിഡ് വ്യപനത്തെതുടർന്നുള്ള
പ്രവേശന വിലക്ക് മൂലം മാസങ്ങളായി
ആശങ്കയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകും.
രണ്ട് ഡോസ് വാക്സിന് എടുക്കുകയും പി.സി.ആര് പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കുകയും വേണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശന വിലക്ക് നീക്കുന്നത്.അംഗീകൃത വാക്സിനുകളായ ഫൈസര്‍ബയോടെക്, ഓക്സഫഡ് അസ്ട്രാസെനെക്ക, മോഡേണ എന്നിവയിൽ ഒന്നിൻ്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവർ, ജോണ്സണ് ആന്റ് ജോണ്സണ് ഒറ്റ ഡോസ് പൂര്ത്തിയാക്കിയാവർ എന്നിവർക്കാണ് പ്രവേശനം അനുവദിക്കുക.ഇന്ത്യയില്‍ നല്കുന്ന കോവിഷീല്‍ഡ് വാക്സിന് ആസ്ട്രസെനക തന്നെയായതിനാല്‍ ഇതിന് അംഗീകാരം ലഭിച്ചേക്കും. കുവൈത്തിൽ എത്തുന്നവർ ഏഴു ദിവസത്തെ ക്വാറന്റയ്നില്‍ കഴിയുകയും വേണം.
അതേസമം നിശ്ചിത യോഗ്യതയുള്ള പ്രായത്തിനു താഴെയുള്ള കുട്ടികള്‍, ആരോഗ്യ സ്ഥിതി കാരണം വാക്സിനേഷൻ എടുക്കാൻ കഴിയാത്തവർക്ക് അത് തെളിയിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് ഉള്ളവർ, ഗര്‍ഭിണികൾ എന്നിവരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
6,000 മീറ്ററോ അതില്‍ കൂടുതലോ വലിപ്പമുള്ള റെസ്റ്റോറൻ്റ്കൾ, കഫേ, ജിമ്മുകൾ, സലൂണുകൾ, മാളുകൾ എന്നിവിടങ്ങളിൽ
ജൂണ്‍ 27 മുതൽ പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.