ലാലേട്ടന്റെ കൃഷിത്തോട്ടം… വീട്ടു പറമ്പില്‍ ജൈവകൃഷിയിടം ഒരുക്കി ലാലേട്ടന്‍


Spread the love

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ വീട്ടു പറമ്ബില്‍ ജൈവകൃഷിയിടം ഒരുക്കിയിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷിയിടം ഒരുക്കിയത്. തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.
കാവിമുണ്ടുടുത്ത് തലയില്‍ കെട്ടുമായി കൃഷിയിടത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കൃഷിയിടം നോക്കിനടത്തുന്ന ആളും മോഹന്‍ലാലിനൊപ്പമുണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്ബ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം.
വെണ്ട, വഴുതനങ്ങ, തക്കാളി, അച്ചിങ്ങ പയര്‍, പാവയ്ക്ക തുടങ്ങിയ നിരവധി പച്ചക്കറികള്‍ തൊടിയില്‍ വിളഞ്ഞുനില്‍ക്കുന്നുണ്ട്. കൂടാതെ നിരവധി വാഴകളും കൃഷിയിടത്തില്‍ കാണാം.
നേരത്തെ തന്നെ പറമ്ബില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് ആണ് താരം ഇതില്‍ സജീവമാകുന്നത്. അടുത്ത ദിവസം ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് താരം. കൊച്ചിയിലും തൊടുപുഴയിലുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ചിത്രത്തിന്റെ ഷൂട്ടിങ്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close