ലാൻഡ് റോവർ ഡിഫെൻഡർ: ജോജുവിന്റെ പ്രിയപ്പെട്ട സഹയാത്രികൻ.


Spread the love

കഴിഞ്ഞ ദിവസം ആയിരുന്നു, കൊച്ചിയിൽ പെട്രോൾ വില വർദ്ധനവിന് എതിരെ നടന്ന ഒരു റോഡ് ഉപരോധ സമരത്തിന് എതിരെ പ്രതികരിച്ചതിന്റെ ഫലം ആയി സമരക്കാർ പ്രമുഖ നടൻ ജോജു ജോർജ്ജിന്റെ പ്രിയപ്പെട്ട വാഹനം ആയ ലാൻഡ് റോവർ ഡിഫെൻഡർ തല്ലി തകർത്തത്. ലാൻഡ് റോവർ ഡിഫൻഡറിന്റെ 110 മോഡൽ ആയ 5 ഡോർ വാഹനം ആയിരുന്നു അക്രമണത്തിന് ഇര ആയത്. ഏകദേശം 1 കോടി രൂപ ഓളം വില വരുന്ന വാഹനം ആണ് ലാൻഡ് റോവർ ഡിഫൻഡർ 110.

പതിറ്റാണ്ടുകളുടെ പാരമ്പര്യം പറയുവാൻ ഉള്ള കാർ ആണ് ലാൻഡ് റോവർ ഡിഫെൻഡർ. സാഹസികതയുടെ മകുടോദാഹരണം ആണ് ഒറ്റ വാക്കിൽ പറഞ്ഞാൽ ലാൻഡ് റോവർ ഡിഫെൻഡർ. ഓഫ്‌ റോഡ് യാത്രകൾക്ക് അനുയോജ്യമാകും വിധം ഡിസൈൻ ചെയ്തിരിക്കുന്ന ഈ വാഹനം, തലയെടുപ്പിലും മുൻ പന്തിയിൽ തന്നെ ആണ്. 1948 ൽ ആയിരുന്നു, ബ്രിട്ടീഷ് ഓഫ്‌ റോഡ് കാറുകളുടെ സീരീസിൽ പെട്ട ലാൻഡ് ലോവർ ഡിഫെൻഡർ 110 ആദ്യമായി പുറത്ത് ഇറങ്ങിയത്. പിന്നീട് 1984 ൽ ലാൻഡ് റോവർ 90, 1985 ൽ ലാൻഡ് റോവർ 127 എന്നിങ്ങനെ വകഭേദങ്ങളും ഉടലെടുത്തു. 70 ഓളം വർഷങ്ങൾ ആണ് ഈ കരുത്തൻ പിന്നിട്ടു വന്നിരിക്കുന്നത്. ഇതിനിടയിൽ അനേകം മാറ്റങ്ങളും വാഹനത്തിന് ഉണ്ടായിട്ടുണ്ട്. എന്നാൽ 2016 ൽ ചില റോഡ് സേഫ്റ്റി സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തി ഇവയുടെ പ്രൊഡക്ഷൻ കമ്പനിയ്ക്ക് താത്കാലികം ആയി നിർത്തി വെയ്ക്കേണ്ടി വന്നിരുന്നു. പക്ഷെ 2019 ൽ വമ്പൻ തിരിച്ചു വരവ് നടത്തിയതോടു കൂടി റേഞ്ച് റോവർ ഡിഫെൻഡർ വാഹന ആരാധകർക്ക് ഇടയിൽ ഒരു നവ തരംഗം സൃഷ്ടിക്കുക ആയിരുന്നു.

ഏകദേശം 45 ഡിഗ്രി ചരിവിൽ വരെ ലാൻഡ് റോവർ ഡിഫെൻഡറിന് സ്മൂത്ത്‌ ആയി പോകുവാൻ സാധിക്കുന്നത് ആണ്. ഈ ഒരു കഴിവ് വാഹനത്തിന്റെ ഓഫ്‌ റോഡ് ഉപയോഗം കൂടുതൽ സുഗമം ആക്കുന്നു. കരുത്തുറ്റ 3 ലിറ്റർ 6 സിലിണ്ടർ എഞ്ചിൻ ആണ് ലാൻഡ് റോവർ ഡിഫെൻഡറിന് ഉള്ളത്. 395 ഹോർസ് പവറും, 550 ന്യൂട്ടൻ മീറ്റർ ടോർക്കും പ്രതിനിധാനം ചെയ്യുന്ന ഈ വാഹനത്തിന് വെറും 6 സെക്കന്റ്‌ കൊണ്ട് 100 കിലോമീറ്റർ വേഗതയിൽ എത്തി ചേരുവാൻ സാധിക്കുന്നത് ആണ്. 3 ഡോർ, 5 ഡോർ എന്നിങ്ങനെ 2 വകഭേദങ്ങളിൽ ഇന്ത്യയിൽ ലഭ്യമായ ഈ കാർ ഒട്ടു മിക്ക വാഹന ആരാധകരുടെയും സ്വപ്നം ആണ്.

സിനിമ നടന്മാരിലെ വാഹന പ്രേമികളിൽ ഒരാൾ ആണ് ജോജു ജോർജ്ജും. കുറച്ചു മാസങ്ങൾക്ക് മുൻപ് ആണ് ജോജു പ്രസ്തുത വാഹനം സ്വന്തം ആക്കിയിരുന്നത്. ബുക്ക്‌ ചെയ്തു ഏകദേശം ഒരു വർഷത്തോളം ഉള്ള കാത്തിരിപ്പിന് ശേഷം ആയിരുന്നു ലാൻഡ് റോവർ 110 ജോജുവിന്റെ കൈകളിലേക്ക് എത്തിയത്. ഈ വാഹനവുമായി ജോജു നടത്തിയ തന്റെ ഓൾ ഇന്ത്യ ട്രിപ്പിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഓഡി ആർ എസ് 7 (1 കോടി 50 ലക്ഷം), ബി. എം. ഡബ്ലിയൂ എം. സിക്സ് ( 1 കോടി 70 ലക്ഷം), ജീപ്പ് റാങ്ക്ളർ (70 ലക്ഷം), പോർഷേ കെയാനെ (1 കോടി 37 ലക്ഷം), മിനി കൂപ്പർ എസ് (35 ലക്ഷം), ഫോർഡ് എൻഡേവർ, ഫോർഡ് ഇക്കോസ്പോർട് മുതലായവ ജോജുവിന്റെ മറ്റ് വാഹനങ്ങൾ ആണ്.

ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ ഇറക്കുവാൻ ഒരുങ്ങി ദുബായ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close