ലാൻഡ് റോവറിന്റെ തേരോട്ടം.


Spread the love

ആഡംബര കാറുകളോട് താല്പര്യം ഇല്ലാത്തവർ കുറവാണ്. ഒരു പക്ഷെ അവ സ്വന്തമാക്കുവാൻ കഴിഞ്ഞില്ല എന്നിരുന്നാൽ പോലും, വിപണിയിൽ എത്തുന്നതിനു മുൻപേ തന്നെ അവയുടെ സവിശേഷതകളും, പോരായ്മകളും എല്ലാം നമ്മളിൽ പലരും അന്വേഷിച്ചു കണ്ടെത്തുവാറുണ്ട്. ആഡംബര കാറുകളുടെ കൂട്ടത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഒരു വാഹനം ആണ് ബ്രിട്ടീഷ് കമ്പനി ആയ ജഗ്വാർ ലാൻഡ് റോവർ പുറത്ത് ഇറക്കിയ ആഡംബര വാഹനം ആയ ലാൻഡ് റോവർ.

ബഹുരാഷ്ട്ര വാഹന നിർമ്മാതാക്കൾ ആയ ബ്രിട്ടീഷ് ജഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിൽ ആയിരുന്നു ആദ്യം ലാൻഡ് റോവർ. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച കാലഘട്ടത്തിൽ, റോവർ കമ്പനി അവരുടെ വാഹനങ്ങൾ ലോക മാർക്കറ്റിലേക്ക് വലിയ തോതിൽ കൊണ്ട് എത്തിക്കുവാൻ ശ്രമിച്ചു. ആഗോള വാഹന മാർക്കറ്റിൽ തങ്ങളുടേത് ആയ ഒരു സ്ഥാനം ഉറപ്പിക്കുക എന്നത് ആയിരിന്നു അവരുടെ ലക്ഷ്യം. അതിനായി, അത് വരെ നിരത്തിൽ ഇറങ്ങിയിട്ടുള്ള വാഹനങ്ങളിൽ വെച്ച്, എന്തെങ്കിലും വ്യത്യസ്തത പുലർത്തുന്നത് ആകണം തങ്ങളുടെ പുതിയ വാഹനം എന്ന് കമ്പനി തീരുമാനിച്ചു.

1947 ൽ വിൽക്സ് ബ്രദർസ് ഒരു പുതിയ വാഹനത്തിന്റെ പ്ലാൻ തയ്യാറാക്കി. ഇത് പ്രകാരം അവരിൽ ഒരാൾ ആയ മൗറീസ് വിൽക്സ് മുൻകൈ എടുത്ത്, തയ്യാറാക്കിയ പുതിയ വാഹന ഡിസൈനിന് അവർ ‘ലാൻഡ് റോവർ’ എന്ന പേര് നൽകി. ജഗ്വാർ ലാൻഡ് റോവർ കമ്പനി അന്ന് വരെ തയ്യാറാക്കിയതിൽ വെച്ച് ഏറ്റവും മികച്ച ഒരു വാഹന ഡിസൈൻ ആയിരുന്നു അത്. ചതുര ആകൃതിയും, മിലിട്ടറി ഗ്രീൻ നിറവും ഉണ്ടായിരുന്ന ആ വാഹനം പെർഫോമൻസിൽ ഉപരി ഡിസൈനിലും വലിയ തോതിൽ വ്യത്യസ്തത പുലർത്തിയിരുന്നു. വെറും 5 മാസങ്ങൾ കൊണ്ട് തന്നെ കമ്പനി, പ്രസ്തുത വാഹനം ഡിസൈൻ ചെയ്ത്, പണി പൂർത്തിയാക്കി ടെസ്റ്റിംഗ് ആരംഭിച്ചു. വാഹനത്തിന്റെ പെർഫോമൻസിൽ സംതൃപ്തം ആയ കമ്പനി, ഇതിന്റെ പ്രൊഡക്ഷൻ ആരംഭിക്കുവാനും തീരുമാനിച്ചു.

1948 ഏപ്രിൽ 30 ന് ഔദ്യോഗികം ആയി ജഗ്വാർ ലാൻഡ് റോവർ, തങ്ങളുടെ പുതിയ വാഹനം ആയ ലാൻഡ് റോവർ ലോക രാജ്യങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തി. ദുർഘടം ആയ പാതകളിൽ കൂടി സഞ്ചരിക്കുവാൻ കഴിയുന്ന ഒരു ഓഫ്‌ റോഡ് വാഹനം എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് ആയിരുന്നു കമ്പനി ലാൻഡ് റോവർ എന്ന വാഹനത്തിന്റെ ഡിസൈൻ തയ്യാർ ആക്കിയിരുന്നത്. അത് പലരിലും കൗതുകം ഉണർത്തി. അന്ന് മുതൽ ലക്ഷ്വറി ഓഫ്‌ റോഡ് വാഹനങ്ങളുടെ പട്ടികയിൽ തലയെടുപ്പ് ഓടെ ലാൻഡ് റോവർ മുൻ പന്തിയിൽ നിൽക്കുന്നു.

അന്ന് വരെ നിരത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച വാഹനം ആയി ലാൻഡ് റോവർ മുദ്ര കുത്തപ്പെട്ടു. യുദ്ധങ്ങളിൽ ഉൾപ്പടെ പല മേഖലകളിലും ലാൻഡ് റോവർ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ഓഫ്‌ റോഡ് യാത്ര സൗകര്യം തന്നെ ആയിരുന്നു ലാൻഡ് റോവറിന്റെ ജന പ്രീതിയ്ക്ക് പ്രധാന കാരണം ആയി മാറിയത്. അത് കൊണ്ട് തന്നെ ലാൻഡ് റോവറിന്റെ പല വകഭേദങ്ങളും സീരീസുകൾ ആയി പുറത്ത് ഇറക്കുവാൻ കമ്പനി തീരുമാനിച്ചു.

ഇത് പ്രകാരം 1958 ൽ ആദ്യ സീരിസ് ആയ, ലാൻഡ് റോവർ സീരീസ് 1 കമ്പനി പുറത്ത് ഇറക്കി. പിന്നീട് കുറച്ചു കൂടി ഉപയോഗ സൗഹാർദ്ദം ആയ സീരീസ് 2 ഇറക്കിയതോടെ, ലോകം എമ്പാടും ലാൻഡ് റോവർ എന്ന കരുത്തന്റെ ജനപ്രീതി വർധിക്കുക ആയിരുന്നു. ലോകം മുഴുവൻ പല രാജ്യങ്ങളിൽ ആയി ലാൻഡ് റോവർ വാഹന മാർക്കറ്റ് കീഴടക്കി. പിന്നീട് മാറി വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ചു ലാൻഡ് റോവരും അതിന്റെ ഡിസൈനിലും, പെർഫോമൻസിലും വ്യത്യസ്തത പുലർത്തി വന്നു.

പിന്നീട് ലെയ്‌ലാന്റ് മോട്ടോർസ് ലാൻഡ് റോവറിനെ ഏറ്റെടുത്തു. ശേഷം റോവർ ട്രയംഫ് എന്ന പേരിൽ ബ്രിട്ടീഷ് ലെയ്ലാന്റും ഇതിന്റെ ഉടമ ആയി. എന്നാൽ പിന്നീട് ബ്രിട്ടീഷ് ലെയ്ലാന്റിന് സാമ്പത്തിക തകർച്ച നേരിടേണ്ടി വന്നു. തത്ഫലം ആയി, അതിൽ നിന്നും മാറി ലാൻഡ് റോവർ ഒരു സ്വതന്ത്ര കമ്പനി ആക്കി മാറ്റുവാൻ തീരുമാനം എടുത്തു. പിന്നീട് ലാൻഡ് റോവർ ലെയ്ലാന്റ് ഗ്രൂപ്പ്‌ എന്ന പേരിൽ, ബ്രിട്ടീഷ് ലെയ്ലാന്റിന്റെ സബ്ഡിയറി ആയി ലാൻഡ് റോവർ മാറി. അതിന് ശേഷം ലാൻഡ് റോവറിനെ ബി. എം. ഡബ്ലിയു തങ്ങളുടെ സ്വന്തം ആക്കി. ലാൻഡ് റോവറിന്റെ കൂടുതൽ ശക്തം ആയ കാലത്തിന് ആയിരുന്നു പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്.

എന്നാൽ ആഗോള സാമ്പത്തിക പ്രതിസന്ധികൾ കമ്പനിയെ നല്ലത് പോലെ ബാധിച്ചു. അത് മൂലം ബി. എം. ഡബ്ലിയുവിന്, തങ്ങളുടെ അഭിമാന വാഹനം ആയ ലാൻഡ് റോവർ വിൽക്കേണ്ടി വന്നു. 2008 മുതൽ ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോർസ്, ലോക മാർക്കറ്റ് കീഴടക്കിയ ലാൻഡ് റോവറിന്റെ ഉടമസ്ഥാവകാശം നേടി എടുത്തു. നിലവിൽ ലാൻഡ് റോവർ ടാറ്റാ മോട്ടോർസിന് കീഴിൽ ആണ്. ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്, റേഞ്ച് റോവർ ഇവോഖ്, റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ സ്‌പോർട്, ഡിസ്‌കവറി, ഇവോഖ് ഫെയിസ് ലിഫ്റ്റ്, ലാൻഡ് റോവർ ഡിഫെൻഡർ എന്നിങ്ങനെ 7 ലാൻഡ് റോവർ മോഡലുകൾ ആണ് നിലവിൽ ഇന്ത്യയിൽ നിരത്തുകളിൽ ഉള്ളത്.

ഒട്ടു മിക്ക വാഹന പ്രേമികളുടെയും പ്രിയ വാഹനങ്ങളുടെ പട്ടികയിൽ പെടുന്ന ഒരു വാഹനം ആണ് ലാൻഡ് റോവർ. 8 ദശാബ്ദത്തിൽ ഏറെ ഉള്ള ഉയർച്ചകളുടെയും, താഴ്ചകളുടെയും കഥ പറയുവാൻ ഉണ്ട് ലാൻഡ് റോവറിന്. 1948 ൽ വാഹന മാർക്കറ്റിൽ എത്തി ചേർന്ന ലാൻഡ് റോവർ ഇപ്പോൾ 70 വർഷങ്ങൾക്ക് ഇപ്പുറവും തന്റെ ജൈത്ര യാത്ര തുടരുന്നു. ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോർസിന് കീഴിൽ ഇനിയും നൂതനമായ വകഭേദങ്ങളും ആയി ലാൻഡ് റോവർ എന്ന കരുത്തൻ നിരത്തുകളിൽ ഇറങ്ങും എന്ന ശുഭ പ്രതീക്ഷയിൽ ആണ് വാഹന ആരാധകർ.

 

ലാൻഡ് റോവർ ഡിഫെൻഡർ: ജോജുവിന്റെ പ്രിയപ്പെട്ട സഹയാത്രികൻ.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close