ഗൂഗിളിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും, ആമസോണിന്റെയും ആദ്യത്തെ പേര് എന്തെന്നെറിയാമോ?


Spread the love

കഴിഞ്ഞ വർഷമാണ് ഫേസ്ബുക്ക് (Facebook) കമ്പനി മെറ്റ (Meta) എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തത്. ഇതോടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സേവനങ്ങൾ ഇനി മെറ്റ എന്ന മാതൃകമ്പനിയുടെ കീഴിലാണ്. റീബ്രാൻഡിംഗ് ഒരു പുതിയ ആശയമല്ല, ഗൂഗിൾ പുനഃക്രമീകരിച്ച് അതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ക്രമീകരിച്ചത് 2015-ലാണ്. പഭോക്തൃ സ്വഭാവത്തിലോ മൂല്യങ്ങളിലോ ഉള്ള സാംസ്കാരിക മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി കമ്പനികൾ റീബ്രാൻഡിംഗ് പലപ്പോഴും ഉപയോഗിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെറ്റ, ആൽഫബെറ്റ് എന്നിവ ഒരു സേവനത്തിന്റെ പേരല്ല മറിച്ച് മാതൃകമ്പനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പേരാണ്. എന്നാൽ ഇന്ന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പല ആപ്പ് സേവനങ്ങളുടെയും ആദ്യഘട്ടത്തിലെ പേര് മറ്റൊന്നായിരുന്നു.

ഇതിൽ ഗൂഗിളും, ഇൻസ്റ്റഗ്രാമും, ആമസോണുമെല്ലാം ഉൾപെടുന്നുണ്ട്. ഇവയിൽ ചിലത് പരിചയപ്പെടാം.ഗൂഗിൾ മുമ്പ് ബാക്ക് റബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സെർച്ച് എൻജിൻ ഭീമന് ‘Backrub’ എന്ന് പേരിട്ടത് സ്രഷ്ടാക്കളായ ലാറി പേജും സെർജി ബ്രിനും തന്നെ. 1996-ൽ, ലാറിയും സെർജിയും വെബിന്റെ ‘ബാക്ക് ലിങ്കുകളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ ആദ്യ സെർച്ച് എഞ്ചിനെ ഈ പേരിൽ വിളിച്ചു. കമ്പനി പുതിയ വിപണികളിലേക്ക് കടക്കുന്നതും ഉപബ്രാൻഡുകൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഗൂഗിൾ എന്ന പേരിലേക്ക് മാറിയത്.കെവിൻ സിസ്‌ട്രോമും മൈക്ക് ക്രീഗറും 2010-ൽ അവരുടെ യഥാർത്ഥ ഫോട്ടോഷെയറിംഗ് ആപ്പ് ബർബിനെ ഇൻസ്റ്റാഗ്രാമിലേക്ക് ലയിപ്പിച്ചു. ഐഒഎസ് ഉപയോക്താക്കളെ ആപ്പ് വഴി ലൊക്കേഷൻ പങ്കിടാനും ചെക്ക്-ഇൻ ചെയ്യുമ്പോൾ പോയിന്റുകൾ നേടാനും ‘പോസ്റ്റ്-ഇവന്റ്’ ഫോട്ടോകൾ നേടാനും അനുവദിക്കുക എന്നതായിരുന്നു ബർബണിന് പിന്നിലെ ഉദ്ദേശ്യം. പക്ഷെ ആപ്പ് പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിനിടെയാണ് ഫോട്ടോഷെയറിങ്ങിന്‌ ഡിമാൻഡ് ഏറുന്നത്. ഇതിടെയാണ് ബർബ്ൻ ഇൻസ്റ്റാഗ്രാമായി പരിണമിച്ചത്.സിയാറ്റിലിന്റെ പ്രാന്തപ്രദേശത്ത്, ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളായ ജെഫ് ബെസോസ് ആദ്യം ഓൺലൈൻ ബുക്ക് ഷോപ്പ് റിലന്റ്ലെസ്സ് ആരംഭിച്ചു. പിന്നീടാണ് ആമസോൺ എന്ന പേരിലേക്ക് മാറിയത്. 1990-കളിൽ ഇന്റർനെറ്റ് ബിസിനസ്സ് കുതിച്ചുയരുമ്പോൾ തന്നെ ബെസോസിന് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പേര് മാറിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ശൃംഖലകളിൽ ഒന്നാണ് ആമസോണിന്റെത്.ഓൺലൈൻ ഡേറ്റിംഗ് ആപുകളിൽ പ്രധാനിയായ ടിൻഡർ ആദ്യം രജിസ്റ്റർ ചെയ്തിരുന്നത് മാച്ച്ബോക്‌സ് എന്ന പേരിലാണ്. 2016-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ആപ്പ് കുറഞ്ഞ സമയത്തിനിടെ നഗരങ്ങളിലെ യുവ തലമുറയുടെ ഇഷ്ടം പിടിച്ചുപറ്റി. കൊവിഡ്-19 സമയത്ത് സമയത്ത് ടിൻഡർ വൻ കുതിച്ചുചാട്ടം നേടി. 2020 മാർച്ചിൽ ഒറ്റ ദിവസം കൊണ്ട് 3 ബില്യൺ സ്വൈപ്പുകളായി ഉയർന്നു.മുൻപ് ഗൂഗിളിൽ ജോലി ചെയ്തിരുന്ന ഇവാൻ വില്യംസ് ഒഡിയോ എന്ന് പേരിട്ട പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായിരുന്നു ആദ്യം ട്വിറ്റർ. RSS-സിൻഡിക്കേറ്റഡ് ഓഡിയോ, വീഡിയോ എന്നിവയ്‌ക്കായുള്ള ഒരു ഡയറക്ടറിയും സെർച്ച് ഡെസ്റ്റിനേഷൻ വെബ്‌സൈറ്റുമായിരുന്ന പ്ലാറ്റ്‌ഫോം പക്ഷെ ആപ്പിൾ ഐട്യൂൺസ് പോഡ്‌കാസ്റ്റിംഗ് ആരംഭിച്ചപ്പോൾ ഒഡിയോയുടെ പോഡ്‌കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമിനെ അപ്രസക്തമാക്കി. ഇതോടെ മുൻ ഒഡിയോ ജീവനക്കാരനായിരുന്ന ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയും ഇവാനും ബിസും ചേർന്ന് ചെന്ന് ഒഡിയോയെ ഇന്ന് കാണുന്ന മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററാക്കി മാറ്റുകയായിരുന്നു.ഗൂഗിളിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും, ആമസോണിന്റെയും ആദ്യത്തെ പേര് എന്തെന്നെറിയാമോ?
കഴിഞ്ഞ വർഷമാണ് ഫേസ്ബുക്ക് (Facebook) കമ്പനി മെറ്റ (Meta) എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തത്. ഇതോടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സേവനങ്ങൾ ഇനി മെറ്റ എന്ന മാതൃകമ്പനിയുടെ കീഴിലാണ്. റീബ്രാൻഡിംഗ് ഒരു പുതിയ ആശയമല്ല, ഗൂഗിൾ പുനഃക്രമീകരിച്ച് അതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ക്രമീകരിച്ചത് 2015-ലാണ്. പഭോക്തൃ സ്വഭാവത്തിലോ മൂല്യങ്ങളിലോ ഉള്ള സാംസ്കാരിക മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി കമ്പനികൾ റീബ്രാൻഡിംഗ് പലപ്പോഴും ഉപയോഗിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെറ്റ, ആൽഫബെറ്റ് എന്നിവ ഒരു സേവനത്തിന്റെ പേരല്ല മറിച്ച് മാതൃകമ്പനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പേരാണ്. എന്നാൽ ഇന്ന് നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പല ആപ്പ് സേവനങ്ങളുടെയും ആദ്യഘട്ടത്തിലെ പേര് മറ്റൊന്നായിരുന്നു. ഇതിൽ ഗൂഗിളും, ഇൻസ്റ്റഗ്രാമും, ആമസോണുമെല്ലാം ഉൾപെടുന്നുണ്ട്. ഇവയിൽ ചിലത് പരിചയപ്പെടാം.ഗൂഗിൾ മുമ്പ് ബാക്ക് റബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സെർച്ച് എൻജിൻ ഭീമന് ‘Backrub’ എന്ന് പേരിട്ടത് സ്രഷ്ടാക്കളായ ലാറി പേജും സെർജി ബ്രിനും തന്നെ. 1996-ൽ, ലാറിയും സെർജിയും വെബിന്റെ ‘ബാക്ക് ലിങ്കുകളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ ആദ്യ സെർച്ച് എഞ്ചിനെ ഈ പേരിൽ വിളിച്ചു. കമ്പനി പുതിയ വിപണികളിലേക്ക് കടക്കുന്നതും ഉപബ്രാൻഡുകൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഗൂഗിൾ എന്ന പേരിലേക്ക് മാറിയത്.കെവിൻ സിസ്‌ട്രോമും മൈക്ക് ക്രീഗറും 2010-ൽ അവരുടെ യഥാർത്ഥ ഫോട്ടോഷെയറിംഗ് ആപ്പ് ബർബിനെ ഇൻസ്റ്റാഗ്രാമിലേക്ക് ലയിപ്പിച്ചു. ഐഒഎസ് ഉപയോക്താക്കളെ ആപ്പ് വഴി ലൊക്കേഷൻ പങ്കിടാനും ചെക്ക്-ഇൻ ചെയ്യുമ്പോൾ പോയിന്റുകൾ നേടാനും ‘പോസ്റ്റ്-ഇവന്റ്’ ഫോട്ടോകൾ നേടാനും അനുവദിക്കുക എന്നതായിരുന്നു ബർബണിന് പിന്നിലെ ഉദ്ദേശ്യം. പക്ഷെ ആപ്പ് പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിനിടെയാണ് ഫോട്ടോഷെയറിങ്ങിന്‌ ഡിമാൻഡ് ഏറുന്നത്. ഇതിടെയാണ് ബർബ്ൻ ഇൻസ്റ്റാഗ്രാമായി പരിണമിച്ചത്.സിയാറ്റിലിന്റെ പ്രാന്തപ്രദേശത്ത്, ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളായ ജെഫ് ബെസോസ് ആദ്യം ഓൺലൈൻ ബുക്ക് ഷോപ്പ് റിലന്റ്ലെസ്സ് ആരംഭിച്ചു. പിന്നീടാണ് ആമസോൺ എന്ന പേരിലേക്ക് മാറിയത്. 1990-കളിൽ ഇന്റർനെറ്റ് ബിസിനസ്സ് കുതിച്ചുയരുമ്പോൾ തന്നെ ബെസോസിന് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പേര് മാറിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ശൃംഖലകളിൽ ഒന്നാണ് ആമസോണിന്റെത്.ഓൺലൈൻ ഡേറ്റിംഗ് ആപുകളിൽ പ്രധാനിയായ ടിൻഡർ ആദ്യം രജിസ്റ്റർ ചെയ്തിരുന്നത് മാച്ച്ബോക്‌സ് എന്ന പേരിലാണ്. 2016-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ആപ്പ് കുറഞ്ഞ സമയത്തിനിടെ നഗരങ്ങളിലെ യുവ തലമുറയുടെ ഇഷ്ടം പിടിച്ചുപറ്റി. കൊവിഡ്-19 സമയത്ത് സമയത്ത് ടിൻഡർ വൻ കുതിച്ചുചാട്ടം നേടി. 2020 മാർച്ചിൽ ഒറ്റ ദിവസം കൊണ്ട് 3 ബില്യൺ സ്വൈപ്പുകളായി ഉയർന്നു.മുൻപ് ഗൂഗിളിൽ ജോലി ചെയ്തിരുന്ന ഇവാൻ വില്യംസ് ഒഡിയോ എന്ന് പേരിട്ട പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായിരുന്നു ആദ്യം ട്വിറ്റർ. RSS-സിൻഡിക്കേറ്റഡ് ഓഡിയോ, വീഡിയോ എന്നിവയ്‌ക്കായുള്ള ഒരു ഡയറക്ടറിയും സെർച്ച് ഡെസ്റ്റിനേഷൻ വെബ്‌സൈറ്റുമായിരുന്ന പ്ലാറ്റ്‌ഫോം പക്ഷെ ആപ്പിൾ ഐട്യൂൺസ് പോഡ്‌കാസ്റ്റിംഗ് ആരംഭിച്ചപ്പോൾ ഒഡിയോയുടെ പോഡ്‌കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമിനെ അപ്രസക്തമാക്കി. ഇതോടെ മുൻ ഒഡിയോ ജീവനക്കാരനായിരുന്ന ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയും ഇവാനും ബിസും ചേർന്ന് ചെന്ന് ഒഡിയോയെ ഇന്ന് കാണുന്ന മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററാക്കി മാറ്റുകയായിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close