
രണ്ടു പേർ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഒരാൾ ചെക്ക് ഒപ്പിട്ടു നൽകിയാൽ ചെക്കിന്റെ ഉടമ അതിൽ എഴുതിയ പണം നൽകാൻ ബാധ്യസ്ഥനാണ്. ചെക്ക് ബാങ്കിൽ നൽകിയാൽ അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ഇക്കാര്യം സൂചിപ്പിക്കുന്ന മെമ്മോ സഹിതം ചെക്ക് തിരിച്ചു തന്നാൽ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം ചെക്ക് പണമില്ലെന്ന കാരണത്താൽ മടങ്ങിയ വിവരം കാണിച്ച് ചെക്ക് തന്നയാൾക്ക് വക്കീൽ നോട്ടീസ് അയക്കേണ്ടതാണ്. നോട്ടീസ് കൈപ്പറ്റുകയോ, കൈപ്പറ്റാതെ തിരിച്ചു വരികയോ ചെയ്താൽ അന്നേ തീയതിമുതൽ 15 ദിവസത്തിനുശേഷം തുടങ്ങുന്ന 30 ദിവസത്തിനകം അതായത് 45 ദിവസത്തിനുള്ളിൽ പണം തരാനുള്ളയാളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിമുമ്പാകെ പരാതി ബോധിപ്പിക്കേണ്ടതാണ്.
ചെക്ക് നൽകിയ സ്ഥലത്തിന്റെ അധികാര പരിധിയിൽ വരുന്നതോ ചെക്ക് മടങ്ങിയ ബാങ്കിന്റെ പരിധിയിൽ വരുന്നതോ, ചെക്ക് നൽകിയ ബാങ്കിന്റെ പരിധിയിൽ വരുന്നതോ അല്ലെങ്കിൽ ഇടപാട് നടന്ന സ്ഥലത്തിന്റെ പരിധിയിൽ വരുന്നതോ ആയ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് അന്യായം ബോധിപ്പിക്കേണ്ടത്. പണമിടപാടുകളിൽ ജാമ്യക്കാരൻ എന്ന നിലയിലോ,പണത്തിന്റെ ഉറപ്പിനുവേണ്ടി എന്ന നിലയിലോ ചെക്കുകൾ നൽകിയാലും ചെക്ക് നൽകുന്ന ആളിന് നിയമപ്രകാരം ബാധ്യത ഉണ്ടായിരിക്കും. തുക എഴുതാതെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു കൊടുത്തതായിരുന്നുവെന്ന വാദം നിഷ്ഫലമാണ്.
പരമാവധി രണ്ടു വർഷം വരെ തടവും, പിഴയും രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് നെഗോഷ്യബിൽ ഇൻസ്ട്രുമെന്റ് ആക്ട് 138 പ്രകാരമുള്ള ഈ കുറ്റകൃത്യം. ഈ കുറ്റം വിചാരണവേളയിൽ എപ്പോൾ വേണമെങ്കിലും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാവുന്നതാണ്.
ഒസ്യത്ത്(Will) നെ കുറിച്ച് കൂടുതൽ അറിയാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു.ഒസ്യത്ത് (Will)
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകExpose Kerala