
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ടാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചത്. വിഡി സതീശന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, സംസ്ഥാനത്ത് വികസന സ്തംഭനമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. എല്ലാമേഖലയിലെയും ചെലവ് കൂടിയെന്നും എന്നാല്‍ വരവില്‍ അതുണ്ടായില്ലെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയേത്തുടര്ന്ന് സ്പീക്കര്‍ അടിന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.
മൂന്നുമാസമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെന്ഷന് മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. പണമിടപാടുകള്‍ നടക്കുന്നില്ല. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം അടക്കമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷനുകളും പോലും മുടങ്ങിക്കിടക്കുകയാണ്. ഇതിനു കാരണം സാമ്പത്തിക പ്രതിസന്ധിയാണ്.
ധനമന്ത്രി യഥാര്‍ഥ കാര്യങ്ങള്‍ പറയുന്നില്ല. അദ്ദേഹം ഒളിച്ചുകളിക്കുകയാണ്. ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് ജിഎസ്ടിയെ തള്ളപ്പറയുകയുമാണ് ധനമന്ത്രി ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും അതിന്റെ ഗൗരവം മനസ്സിലാകാതെ ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.