
മധ്യ യൂറോപ്പിന്റെ തെക്ക് പടിഞ്ഞാറാൻ ഭാഗത്ത് അൽപ്സ് പർവ്വതത്തിന്റെ താഴ് വരയിൽ റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. ഓസ്ട്രിയയുടെയും സ്വിറ്റ്സർലൻഡ്ന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ. ജർമ്മൻ ഭാഷയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. ജർമ്മൻ ഭാഷ ഔദ്യോഗിക ഭാഷയേ തങ്ങളുടെ ഔദ്യോഗിക ഭാഷ ആയി അംഗീകരിച്ചിട്ടുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ‘സെമി കോൺസ്റ്റിട്യൂഷണൽ മൊണാർക്കിയ’ ആയ രാജ്യത്തിന്റെ തലവൻ രാജാവാണ്. വാഡുസ് ആണ് രാജ്യത്തിന്റെ തലസ്ഥാനവും സാമ്പത്തിക കേന്ദ്രവും. 2019 ലെ കണക്ക് പ്രകാരം രാജ്യത്തെ 83% ശതമനത്തോളം ജനങ്ങളും ക്രിസ്തു മത വിശ്വാസികളാണ്. വിസ്തീർണ്ണത്തിൽ 191 ആം സ്ഥാനത്ത് നിൽക്കുന്ന രാജ്യത്തിന്റെ വിസ്തീർണ്ണം 160 ചതുരശ്ര കിലോമീറ്റർ ആണ്. ജനസംഖ്യയിൽ 217 ആം സ്ഥാനത്തുള്ള രാജ്യത്തിലെ ജനസംഖ്യ 38000 ത്തോളം ആണ്. ജനസംഖ്യ കുറവാണ് എങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ. പ്രതിശീർഷ വരുമാനത്തിൽ വളരെ മുന്നിലുള്ള ഈ രാജ്യത്തിൽ വെറും 1 ശതമാനം ആണ് തൊഴിൽ ഇല്ലായ്മ നിരക്ക്. സ്വന്തമായി കറൻസി ഇല്ലാത്ത രാജ്യമാണ് ഇത്, സ്വിസ് ഫ്രാങ്ക് ആണ് ഇവിടുത്തെ കറൻസിയായി ഉപയോഗിക്കുന്നത്. യൂറോപ്പിലെ നാലാമത്തെ ചെറിയ രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്വിറ്റ്സർലൻഡ്, വടക്ക് കിഴക്ക് ഭാഗത്ത് ഓസ്ട്രിയയുമാണ് ഈ രാജ്യവുമായി അതിർത്തി പങ്കിടുന്നത്. ലോകത്തിലെ രണ്ട് ‘ലാൻഡ് ലോക്ക്’ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ. ജർമ്മൻ ഭാഷയാണ് പ്രധാനഭാഷ എങ്കിലും ന്യുനപക്ഷ വിഭാഗങ്ങൾ സ്പാനിഷ്, ഡച്ച് എന്നീ ഭാഷകളും ഉപയോഗിക്കുന്നുണ്ട്. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇന്ന് ഈ രാജ്യത്തിൽ കാണുവാൻ സാധിക്കും. അതിനാൽ ലോകത്തിൽ വിനോദസഞ്ചരികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്ന് ആണ് ഈ രാജ്യം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വാഡൂസ്കോട്ട, ഗുട്ടൻബർഗ് കോട്ട, റെഡ്ഹൌസ് എന്നിവ. ലോകത്തിലെ ഏറ്റവും ധനിക രാജ്യകുടുംബങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ രാജ്യകുടുംബം. വിയന്നയിലെ ലിച്ചെൻസ്റ്റൈൻ മ്യുസിയത്തിൽ രാജകുമാരന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുകളുടെ പ്രദർശനം നടത്തുവാറുണ്ട്. 1719 ൽ ആണ് ലിച്ചെൻസ്റ്റൈൻ രാജകുമാരന്റെ നേതൃത്വത്തിൽ സ്വതന്ത്ര രാജ്യമായി ഇവിടം പ്രഖ്യാപിച്ചത്. 2019ൽ അതിന്റെ 300 ആം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. 1868 രാജ്യത്തെ സൈന്യത്തെ പിരിച്ചു വിട്ട ശേഷം ഇപ്പോൾ 160 അംഗങ്ങൾ ഉള്ള പോലീസ് സേന മാത്രമാണ് രാജ്യത്ത് ഉള്ളത്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധമായതിനാൽ സൈന്യത്തിന്റെ അഭാവം രാജ്യത്തിനെ ബാധിക്കുവാറില്ല. സൈന്യം എന്ന പോലെ തന്നെ രാജ്യത്ത് എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നീ സംവിധാനങ്ങളും ഇല്ല. സ്വിറ്റ്സർലൻഡിൽ ഇറങ്ങിയ ശേഷം ബസിലാണ് രാജ്യ തലസ്ഥാനമായ വാഡൂസിലേക്ക് എത്തുന്നത്. സ്വിറ്റ്സർലൻഡിനെയും, ഓസ്ട്രിയയെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള റെയിൽ പാത ഇവിടെ കൂടിയാണ് കടന്നു പോകുന്നത് എങ്കിലും ഓസ്ട്രിയയുടെ കീഴിലാണ് ഇത് വരുന്നത്. റെയിൽവേയ്ക്ക് ഓസ്ട്രിയയെയും മറ്റു ആവിശ്യങ്ങൾക്ക് സ്വിറ്റ്സർലൻഡിനെയുമാണ് ലിച്ചെൻസ്റ്റൈൻ ആശ്രയിക്കുന്നത്. ലോകത്തിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ. പണ്ട് പുരുഷന്മാർക്ക് മാത്രമേ ഇവിടെ വോട്ട് അവകാശം ഉണ്ടായിരുന്നുള്ളു. 1984 നു ശേഷം ആണ് സ്ത്രീകൾക്ക് വോട്ട് അവകാശം ലഭിച്ചത്. രാജ്യത്തെ വരുമാനത്തിന്റെ 32 ശതമാനം ഗവേഷണത്തിനും, വികസനത്തിനും ആയി ഉപയോഗിക്കുന്നു. രാജ്യത്തെ ജനസംഖ്യയെക്കാൾ കൂടുതലാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ എണ്ണം. നികുതി കുറവായതിനാലാണ് ഈ രാജ്യത്തേക്ക് വൻകിട കമ്പനികൾ വ്യവസായത്തിന് എത്തുന്നത്. രാജ്യത്തെ പ്രധാന വ്യവസായങ്ങളാണ് ഇലക്ട്രോണിക് വ്യവസായം, തുണി വ്യവസായം, മരുന്ന് വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം എന്നിവ. ലോകത്തിലെ പ്രമുഖ കൃത്രിമ പല്ല് നിർമ്മാണ രാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ. ‘സ്ചാൻ’ പട്ടണം ആസ്ഥാനമായ ‘ഐവോക്ലോർ വിവാഡന്റ്’ എന്ന കമ്പനിയാണ് ലോകത്തിലെ കൃത്രിമ പല്ല് കയറ്റുമതിയുടെ 20 ശതമാനം പങ്ക് വഹിക്കുന്നത്. ഇവർ 100 ൽ അധികം രാജ്യങ്ങളിലേക്ക് കൃത്രിമ പല്ല് കയറ്റുമതി ചെയ്യുന്നുണ്ട്. ബാർളി, ചോളം, ഗോതമ്പ്, ഉരുളകിഴങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആൽപ്യൻ രാജ്യം ആയതിനാൽ ശൈത്യകാല വിനോദങ്ങളുടെ പ്രധാന കേന്ദ്രമാണ് ലിച്ചെൻസ്റ്റൈൻ. ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|