ലിഫ്റ്റ് എഞ്ചിനീയറിങ് മേഖലയിലെ തൊഴിൽ സാധ്യതകൾ.


Spread the love

ബഹുനില കെട്ടിടങ്ങളുടെ നട്ടെല്ലാണ് ലിഫ്റ്റ് അഥവാ എലിവേറ്ററുകൾ. മനുഷ്യർക്ക് സഞ്ചരിക്കുവാനുള്ള ലിഫ്റ്റുകൾ മാത്രമല്ല ഇന്ന് നിലവിൽ ഉള്ളത്. പാസ്സൻജർ ലിഫ്റ്റുകൾക്ക് പുറമെ ചരക്കുകൾ നീക്കം ചെയ്യാനായി ഗുഡ്സ് ലിഫ്റ്റുകൾ, ബഹുനില്ല കെട്ടിടങ്ങളുടെ മുകളിലും താഴെയുമുള്ള കാർ പാർക്കിംഗ് ഏരിയയിലേക്ക് കാറുകളെ എത്തിക്കുവാനും, തിരികെ കൊണ്ടുവരാനും വേണ്ടി കാർ ലിഫ്റ്റുകൾ,കെട്ടിടങ്ങളുടെ നിർമ്മാണഘട്ടങ്ങളിൽ സാധന സാമഗ്രികൾ മുകളിലേക്കും താഴേക്കും എത്തിക്കുന്നതിനായി കൺസ്ട്രക്ഷൻ ലിഫ്റ്റുകൾ എന്നിവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. മെട്രോ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ഷോപ്പിംഗ് മാളുകൾ, തുടങ്ങി വളരെ അധികം ആളുകൾക്ക് ഒരേസമയം സഞ്ചാര സൗകര്യം ഒരുക്കുവാനായി എസ്ക്കലേറ്ററുകൾ , വാക്കലേറ്ററുകൾ തുടങ്ങിയവയും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇത്തരം വൈവിധ്യമാർന്ന ലിഫ്റ്റുകളുടെ അസ്സെംബ്ളിങ്, ഇൻസ്റ്റാല്ലേഷൻ, മൈന്റെനൻസ്‌ എന്നിവ സംബന്ധിച്ചുള്ള പഠനമാണ് ലിഫ്റ്റ് എഞ്ചിനീയറിംങ്. ഇലക്ട്രിക്കൽ,
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, റോബോട്ടിക്‌സ്, മെക്കട്രോണിക്‌സ്, ഇൻസ്‌ട്രമെൻറ്റെഷൻ എന്നീ വിഷയങ്ങളിൽ ITI, VHSC പോളിടെക്‌നിക് മുതൽ എഞ്ചിനീയറിങ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് ലിഫ്റ്റ് എഞ്ചിനീയറിംഗ് കോഴ്സ് മികച്ച തൊഴിൽ അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. ലിഫ്റ്റുകൾ,
എക്സലേറ്ററുകൾ, വാക്കലേറ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്ന ഫാക്ടറികളിൽ ഉയർന്ന തലത്തിൽ ജോലി നേടാൻ ഇത്തരക്കാർക്ക് സാധിക്കും. ഇത് കൂടാതെ ലിഫ്റ്റുകളുടെ പ്രൊജക്റ്റ്‌ പ്ലാനിങ്, ടെസ്റ്റിംഗ്, കമ്മീഷനിങ്, മെയിന്റെനൻസ്‌ എന്നീ മേഖലയിലും ധാരാളം തൊഴിൽ അവസരങ്ങൾ ലിഫ്റ്റ് എഞ്ചിനീയർമാർക്കും, ടെക്‌നിഷ്യൻമാർക്കും ലഭിക്കുന്നുണ്ട്.

നഗരങ്ങളിലെ ഉയർന്ന സ്ഥലവിലയും, സ്ഥലത്തിന്റെ ലഭ്യത കുറവും കാരണം ഇനിയുള്ള കാലത്ത് കെട്ടിടങ്ങളുടെ വളർച്ച മുകളിലേക്കായിരിക്കും. അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയിൽ 34 മെട്രോ റെയിൽ പ്രൊജക്ടുകൾ നിർമാണഘട്ടത്തിലാണ്.
2025 ഓടുകൂടി 350 ഷോപ്പിങ് മാളുകൾ രാജ്യത്തുണ്ടാകുമെന്നു കരുതപ്പെടുന്നു. ഇവിടെങ്ങളിലെല്ലാം ധാരാളം ലിഫ്റ്റുകളും എസ്‌കേലേറ്ററുകളും ഉണ്ടായിരിക്കും. ഇന്ത്യൻ റെയിൽവേ മൂന്നുറോളം റെയിൽവേ സ്റ്റേഷനുകളിൽ എലിവേറ്ററുകളും, എസ്‌കേലറ്ററുകളും സ്ഥാപിച്ചുവരികയാണ്. അതുകൊണ്ടു ലിഫ്റ്റ് എഞ്ചിനീയറിംഗ് മേഖലയിലെ ജോലി സാധ്യതകൾ സമീപകാലത്ത് തന്നെ കുതിച്ചുയരും.

ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് മുംബയിലെ ബാന്ദ്ര കുർള കോംപ്ലസിലെ ജിയോ ഇന്റർനാഷണൽ കൺവെൻഷണൽ സെന്ററിൽ അടുത്തിടെയാണ് സ്ഥാപിക്കപ്പെട്ടത്. 200 പേർക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ഈ ലിഫ്റ്റ് Kone എന്ന ഫിന്നിഷ് കമ്പനി ആണ് നിർമിച്ചത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ലിഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ കാരണം കൊണ്ട് തന്നെ ആഗോള ലിഫ്റ്റ് വ്യവസായത്തിലെ പ്രമുഖ നിർമ്മാതാക്കളെല്ലാം വർഷങ്ങൾക്കു മുമ്പേ ഇന്ത്യയിൽ നിലയുറപ്പിച്ചു കഴിഞ്ഞു. അമേരിക്കയിൽ നിന്നുള്ള ഓട്ടിസ്, ഫിൻലൻഡിലെ കൊണേ, സ്വിറ്റ്സർലന്റിലെ ഷിൻഡ്ലെർ, ജപ്പാനിലെ ഹിറ്റാച്ചി, മീറ്റ്സുബിഷി, ഫ്യൂജിടെക്, കൊറിയയിലെ ഡെയ്‌വൂ തുടങ്ങിയ ലോകത്തിലെ പ്രമുഖ എലിവേറ്റർ
നിർമ്മാതാക്കളെല്ലാം ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടുകളായി.

വിദേശ നിർമ്മാതാക്കൾക്ക് പുറമെ ഇന്ത്യൻ ലിഫ്റ്റ് നിർമതാക്കളും മേക്ക്‌ ഇൻ ഇന്ത്യ പ്രോജെക്ടിനു കീഴിൽ വലിയ തോതിൽ ലിഫ്റ്റുകളും, എസ്‌കലേറ്ററുകളും നിർമ്മിച്ചുവരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ലിഫ്റ്റ്സ്, കേരളത്തിലെ കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സ്പെഡിറ്റ് ഓട്ടോമേഷൻ എന്നിവയാണ് ഇന്ത്യൻ ലിഫ്റ്റ് വ്യവസായത്തിലെ പ്രമുഖ സ്ഥാപനങ്ങൾ. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ലിഫ്റ്റുകളിൽ ഭൂരിഭാഗവും കണ്ണൂരിലെ എക്സ്പെഡിറ്റ് ഓട്ടോമേഷൻ ആണ് നിർമിച്ചു വരുന്നത്. എസ്കലേറ്ററുകളുടെ നിർമാണത്തിന്റെ കുത്തക ചെന്നൈയിലെ ജോൺസൺ ലിഫ്റ്റ്സ് എന്ന കമ്പനിക്കാണ്. ഇത്തരം വലിയ കമ്പനികൾ കൂടാതെ അഹമ്മദാബാദ്, മുംബൈ, ആഗ്ര എന്നീ
സ്ഥലങ്ങളിൽ ചെറുകിട വ്യവസായമായും ലിഫ്റ്റുകളുടെ യെന്ത്രഭാഗങ്ങളുടെ നിർമ്മാണം നടത്തി വരുന്നുണ്ട്. ഇവയൊക്കെ ഇന്ത്യൻ വിപണിയിലും വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കപെടുന്നുണ്ട്. എലിവേറ്ററുകളുടെയും,
എസ്സ്ക്കലേറ്ററുകളുടെയും കാര്യത്തിൽ ദശാബ്ദങ്ങൾക്ക് മുൻപേ സ്വയം പര്യാപ്തമാണ് നമ്മുടെ രാജ്യം.

S S L C മുതൽ എഞ്ചിനീയറിങ് വരെ പഠിച്ചവർക്ക് ഒട്ടനവധി തൊഴിലവസരങ്ങളാണ് ലിഫ്റ്റ് എഞ്ചിനീയറിങ് മേഖലയിലൂടെ ലഭിക്കുന്നത്. SSLC വരെ പഠിച്ചവർക്ക് ലിഫ്റ്റ് ഇറക്ഷൻ ടെക്‌നിഷ്യനായും ITI, VHSC എന്നിവ പഠിച്ചവർക്ക് ലിഫ്റ്റ് ടെക്‌നിഷ്യനായും എഞ്ചിനീയറിങ്, പോളിടെക്‌നിക് എന്നിവ പൂർത്തിയാക്കിയവർക്ക് ലിഫ്റ്റ് ടെസ്റ്റിംഗ് ആൻഡ് കമ്മിഷനിങ് എഞ്ചിനീയറായും ജോലി നേടാവുന്നതാണ്.

ലിഫ്റ്റ് എഞ്ചിനീയറിങ് മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. http://www.iasetraining.org. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055


English summary:-
Scope and job opportunities of Lift technology and engineering. Lift training institutes in Kerala.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close