ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇനി ഇന്ത്യയ്ക്ക് സ്വന്തം.


Spread the love

സ്വകാര്യ മേഖലക്ക് പ്രതീക്ഷയായി മറ്റു പ്രതിരോധോപകരണ നിർമാണ പദ്ധതികളും.
യുദ്ധ മുഖത്ത് ഉപയോഗിക്കുവാനുള്ള ആയുധങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിച്ചുകൊണ്ട് സ്വയം പര്യപ്തത കൈവരിക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന് വേണ്ടി പല സ്വകാര്യ കമ്പനികൾക്കും പ്രതിരോധ, ആയുധ നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുവാൻ അനുവാദം നൽകിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുളറ്റ് പ്രൂഫ് ജാക്കറ്റിന്റെ നിർമ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ് ഇന്ത്യ എന്ന് ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചിട്ടുണ്ട്.
കാൺപൂരിലെ ഡിഫൻസ് മെറ്റീരിയൽസ് ആൻഡ് സ്റ്റോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഒമ്പത് കിലോ ഭാരമുള്ള ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ ബുളറ്റ് പ്രൂഫ് കവചം രണ്ട് മാസത്തിനുളിൽ പരീക്ഷിക്കുമെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞിട്ടുണ്ട്.
ചെന്നൈയിൽ നടന്ന ഡിഫൻസ് എക്സ്പോയുടെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഡിഫെൻസ് മേഖലയിലെ ഈ സുപ്രധാന നീക്കം സൈനികരുട സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കംഫർട്ട് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ആദ്യ ഘട്ടത്തിൽ 10.4 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് കവചമാണ് ഇപ്പോൾ 9 കിലോ ഗ്രാമിലേക്ക് കുറച്ചിരിക്കുന്നത്.

നിർമ്മാണ ഘട്ടത്തിൽ പൊതുവെ ചിലവ് കൂടിയ ഒരു സുരക്ഷാ ഉപാധിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ.
കേവലാർ എന്ന ഫൈബറാണ് ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തു. ഉയർന്ന പ്രതിരോധ ശക്തി, മെച്ചെപ്പട്ട ആഘാത സുരക്ഷ, കുറഞ്ഞ ഭാരം എന്നീ ഗുണങ്ങളാണ് കേവലാറിനെ മറ്റു മെറ്റീരിയലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡ്യൂപോണ്ട് എന്ന കമ്പനിയാണ് കേവലാർ നിർമ്മിച്ചു വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽ വലിയ മാറ്റങ്ങളാണ് ഇതിനകം ഉണ്ടായിരിക്കുന്നത്.

ചെന്നൈയിലെ ഓർഡനൻസ് ക്ലോത്തിംഗ് ഫാക്ടറി ഡി.ആർ.ഡി.യോ ലാബുകൾക്കൊപ്പം സംയോചിച്ച് കൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകളുടെ ഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്.
സ്വകാര്യ കമ്പനികളായ L&T ഷിപ്പ് ബിൽഡിംഗ്‌, മഹിന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ടാറ്റാ – എയർബസ് തുടങ്ങിയ സ്വകാര്യ / സംയുക്ത കമ്പനികളുടെ പങ്കാളിത്തത്തോടെ ഡി.ആർ.ഡി.ഒ നിരവധി പ്രൊജെക്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ടാറ്റാ അഡ്വാൻസ്ഡ് ഡിഫെൻസ് സിസ്റ്റംസ് ലിമിറ്റഡും എയർബസും ചേർന്ന് കൊണ്ട് ട്രാൻസ്‌പോർട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
സി-295 മെഗാവാട്ട് വിമാനമാണ് ഇത്തരത്തിൽ നിർമ്മിക്കാൻ ഡി.ആർ.ഡി.ഒ തീരുമാനിച്ചത്. അഞ്ച് മുതൽ പത്ത് ടൺ ശേഷിയുള്ള ഗതാഗതവിമാനമാണ് സി -295. ദ്രുതഗതിയിലുള്ള പ്രതികരണത്തിനും സൈനികരെയും ചരക്കുകളെയും ഇറക്കുവാനുള്ള റിയർ റാംപ് ഡോർ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഈ എയർക്രാഫ്റ്റിൽ ഉണ്ടാകും.

പുതിയ യുദ്ധവിമാനങ്ങളുടെ നിർമ്മാണം, പരിപാലനം തുടങ്ങിയവയും സ്വകാര്യമേഖലയിലേക്ക് വിടാനാണ് വ്യോമസേനയ്ക്ക് താൽപ്പര്യം. ഇത്തരത്തിലുള്ള നിർമ്മാണം കൊണ്ട് അടിയന്തിര സാഹചര്യത്തിൽ പെട്ടന്ന് യുദ്ധവിമാനങ്ങൾ ഡെലിവറി ചെയ്യാൻ പറ്റും എന്ന വിശ്വാസത്തിലാണ് ഡി.ആർ.ഡി.ഒ. സ്വകാര്യ പ്രതിരോധ മേഖലയ്ക്കുള സർക്കാർ പിന്തുണയുടെ ഭാഗമായി 300 ഓളം സ്വകാര്യ വ്യവസായങ്ങൾ പരീക്ഷണത്തിനായി ഡി.ആർ.ഡി.ഒ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പുകളും ഗവേഷണവികസന വകുപ്പുകളും പ്രത്യേക ധനസഹായ പദ്ധതികൾ സ്വകാര്യ മേഖലയുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികളുടെ ഭാഗമായികൊണ്ട് രാജ്യത്തിന്റെ വളർച്ചയിൽ നേരിട്ട് പങ്കാളിത്തം നൽകാൻ ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിയുമെന്നു
ഡി.ആർ.ഡി.ഒ ചെയർമാൻ അഭിപ്രായപ്പെട്ടു.


English summary :-
Indian defense ministry plans to produce Lowest weighted bullet proof jackets. D.R.D.O plans Other projects developing with private sector of India

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close