
സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളി എന്ന ചലച്ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ 1 മില്യണ്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. സംവിധായകന് ബേസില്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മിന്നല്‍ മുരളി എന്ന ടോവിനോ കഥാപാത്രത്തിനു വന്‍ സ്വീകാര്യത ആണ് ലഭിച്ചത്.
ഒരു സഹകരണ ബാങ്ക് കൊള്ളയടിച്ച കുറ്റത്തിന് മിന്നല്‍ മുരളിയെ പോലീസ് തിരയുകയാണെന്നാണ് ടീസറില്‍ കാണാന്‍ സാധിച്ചത്. ആരാലും ചെയ്യാന്‍ പറ്റാത്ത ചില പ്രകടനങ്ങളും ടോവിനോയുടെ കഥാപാത്രം ടീസറില്‍ കാഴ്ച വെക്കുന്നുണ്ട്.
സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു സന്ദോഷ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ജസ്റ്റിന് മാത്യു, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം സമീര്‍ താഹിര്‍ ആണ്. ഷാന്‍ റഹ്മനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ഗോദയ്ക്കു ശേഷം ബേസിലും ടോവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തില്‍ എത്തുന്ന ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളില്‍ ആയാണ് ഒരുങ്ങുന്നത്. അമാനുഷിക വേഗതയുള്ള മിന്നല്‍ മുരളിയെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.