ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്ത്… കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


Spread the love

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയെ പിന്തുണച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയെ പിന്തുണച്ച സജീഷിന്റെ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് ലപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഈ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നത്. ലിനിയുടെ കുടുംബത്തെ കോണ്‍ഗ്രസ് വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്ഷസാക്ഷിയാണ് ലിനി. ആ കുടുംബത്തെ വേട്ടായാടാതിരുന്നുകൂടെ. ജീവതത്തിലെ പ്രതിസന്ധി കാലത്ത് ആരാണ് കൂടെ നിന്നത് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്നതിന്റെ പേരിലാണ് കോണ്‍ഗ്രസ് വേട്ടയാടല്‍.
ആരോഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്‌ബോള്‍ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉള്‍പ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്. ആ കുഞ്ഞുമക്കള്‍ക്കും സജീഷിനും ഈ നാട് സംരക്ഷണം നല്‍കും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതൈന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുമ്‌ബോള്‍ മലയാളികള്‍ക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല്‍ മുല്ലപ്പള്ളിക്ക് അത് കേള്‍ക്കുമ്‌ബോള്‍ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തു നില്‍ക്കുകയാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close