പ്രവാസി സംരംഭകർക്ക് ആശ്വാസമേകാൻ നോർക്ക ലോൺ


Spread the love

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജോലി നഷ്ടമായ പ്രവാസികളുടെ എണ്ണം കൂടുകയാണ് ഇപ്പോൾ. മറ്റ് കാരണങ്ങൾ കൊണ്ടും പ്രവാസജീവിതം അവസാനിപ്പിച്ച് നിരവധി പേർ കേരളത്തിലേക്ക് മടങ്ങുന്നുണ്ട്. അവർ ഒക്കെയും തന്നെ ഉപജീവനമാർഗ്ഗം  എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിൽ ആണ്.

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയവർക്ക് കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്സ് ഡിപ്പാർട്മെന്റിന് കീഴിലുള്ള “പ്രവാസ പുനരധിവാസ പദ്ധതി” വഴി വായ്പ നൽകുന്നുണ്ട്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും അപേക്ഷകൻ വിദേശത്ത് ജോലി ചെയ്തിരിക്കണം എന്നതാണ് വ്യവസ്ഥ

നോർക്ക പതിനഞ്ചോളം ബാങ്കുകളുടെ വിവിധ ശാഖകളിൽ കൂടിയാണ് ഈ ലോൺ അനുവദിക്കുന്നത്. എസ്.ബി.ഐ, കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിൻഡിക്കേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് അടക്കം നിരവധി പ്രമുഖ ബാങ്കുകൾ ഈ പദ്ധതിയിൽ പങ്കാളികൾ ആണ്.

പ്രവാസികൾ ചേർന്ന് രൂപീകരിക്കുന്ന ട്രസ്റ്റ്, കമ്പനി, സൊസൈറ്റി എന്നിവയ്ക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉത്പാദന, വ്യാപാര, സഹകരണ മേഖലകളിലെ സംരംഭങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. സംയോജിത കൃഷി, ഫാം ടൂറിസം, ഭക്ഷ്യസംസ്കരണം, കന്നുകാലി വളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ, റിപ്പയർ ഷോപ്പുകൾ, ഹോംസ്റ്റേ, ഹോട്ടൽ, തടി വ്യവസായം, ബ്യൂട്ടിപാർലർ, മില്ലുകൾ, പച്ചക്കറി കൃഷി എന്നിവ അടക്കം നിരവധി മേഖലകൾ ഈ പദ്ധതിക്ക് കീഴിൽ വരുന്നുണ്ട്.

പരമാവധി 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. 15% മൂലധന സബ്സിഡി ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. 3 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കൂടാതെ കൃത്യമായി തിരിച്ചടവ് നൽകുന്നവർക്ക് ആദ്യത്ത നാല് വർഷത്തേക്ക് വായ്പാ പലിശയിൽ 3% ഇളവും ലഭിക്കും. കുടിശ്ശിക ഉണ്ടെങ്കിൽ അത് അടച്ചു തീർത്തതിനു ശേഷം സബ്സിഡി ലഭിക്കുന്നതാണ്.

നോർക്കയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സംരംഭത്തിന്റെ പ്രോജക്ട് റിപ്പോർട്ട്, പ്രവാസി ആയിരുന്നു എന്ന് തെളിയിക്കുന്ന പാസ്പോർട്ട്, വിസ എന്നിവ പി.ഡി.എഫ് ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകന്റെ ഫോട്ടോയും ആവശ്യമാണ്. പ്രോജെക്ട് റിപ്പോർട്ട്‌ തയ്യാറാക്കാൻ നോർക്ക ഡിപ്പാർട്മെന്റിന്റെ സഹായം തേടാം.

ലോൺ നൽകുന്നതോടൊപ്പം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നോർക്ക നൽകുന്നുണ്ട്. ഇതും ആദ്യമായി സംരംഭം തുടങ്ങുന്ന ഇന്ന് പ്രവാസികൾക്ക് ഒരു കൈത്താങ്ങ് ആണ്. നോർക്ക ലോണിന് അപേക്ഷിക്കാൻ നോർക്ക ഐഡി കാർഡ് ആവശ്യമില്ല. പ്രവാസി ക്ഷേമനിധിയിൽ അംഗമാമായിരിക്കണം എന്നും നിർബന്ധമില്ല.

പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ചെറിയ തുകയ്ക്കാണ് അപേക്ഷിക്കുന്നത് എങ്കിൽ കാലതാമസം നേരിടാതെ തന്നെ ലോൺ ലഭിക്കുന്നു. ഇന്ന് ലഭ്യമാകുന്ന വായ്പകളിൽ ഏറ്റവും നല്ലൊരു വായ്പ പോളിസിയാണ് ഇതെന്ന് നിസ്സംശയം പറയാം.

Read also :- എല്ലാവിധ സബ്സിഡികളോടും കൂടി മുദ്രാലോൺ  

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ഷെയർചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക. തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close