സ്ത്രീകൾ ശ്രദ്ധിക്കുക !നിങ്ങൾക്കു മാത്രമായി 9 വായ്പ പദ്ധതികൾ


Spread the love

ഇന്നത്തെ കാലത്ത് സ്വയം തൊഴിൽ ആരംഭിക്കാനും സ്വന്തം കാലിൽ നിൽക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. എല്ലാവരെയും എന്ന പോലെ ബിസിനെസ്സ് ആരംഭിക്കാനുള്ള മൂലധനം സ്ത്രീകൾക്കും ഒരു പ്രശ്നമാണ്. ഇത് കണ്ടറിഞ്ഞു സ്ത്രീ മുന്നേറ്റത്തിനും ശാക്തീകരണത്തിനും മുൻഗണന നൽകി കൊണ്ട് നമ്മുടെ ഗവെർന്മെന്റ് പല ബാങ്കുകളുടെ സഹായത്തോടെ സ്ത്രീകൾക്ക് ധന സഹായം നൽകി വരുന്നുണ്ട്.അത്തരം ലോണുകളെ നമുക്ക് പരിചയപ്പെടാം.
1.മഹിളാ ഉദ്യം നിധി സ്‌കീം
സ്ത്രീകൾക്ക് ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെടാൻ വേണ്ടി പഞ്ചാബ് നാഷണൽ ബാങ്ക് ആണ് ഈ ലോൺ നൽകുന്നത്.ബ്യൂട്ടി പാർലർ, ഡേ കെയർ, തുടങ്ങിയവ ആരംഭിക്കാൻ വേണ്ടി പത്തു ലക്ഷം വരെ വായ്പ ലഭിക്കും.ഇതല്ലാതെ മറ്റു ചെറുകിട ബിസിനസുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, ടാക്സി എന്നിവ വാങ്ങാൻ വേണ്ടിയും ഈ വായ്പ ഉപയോഗിക്കാം.പത്തു വർഷമാണ് ലോൺ കാലാവധി.

2.അന്ന പൂർണ്ണ പദ്ധതി
സ്ത്രീകൾക്ക് കാറ്ററിങ് യൂണിറ്റ് നടത്താൻ ആവശ്യമായ സഹായം ചെയുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വായ്പയാണ് ഇത്. 50000 രൂപ വരെ ലഭിക്കുന്ന ലോൺ അടക്കാൻ 36 മാസത്തെ സാവകാശമുണ്ട്.ബിസിനസിലേക്ക് ആവശ്യമായ അടുക്കള സാമഗ്രികളും പാത്രങ്ങളും മറ്റും വാങ്ങാൻ ഈ തുക വിനിയോഗിക്കാം

3.സ്ത്രീ ശക്തി പാക്കേജ്
സ്വന്തമായി ബിസിനെസ്സ് ചെയ്യുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ 50 ശതമാനം വിഹിതം ബിസിനെസ്സിൽ ഉള്ള സ്ത്രീകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വായ്പയാണ് സ്ത്രീ ശക്തി പാക്കേജ്. ബിസിനെസ്സ് വിപുലപ്പെടുത്താൻ ആവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ഈ വായ്പ തുക 2 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ പകുതി പലിശ നിരക്ക് കുറഞ്ഞു കിട്ടും.

4.ഭാരതീയ മഹിളാ ബാങ്ക് ബിസിനെസ്സ് ലോൺ
ചില്ലറ വിപണന മേഖലയിൽ പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 20കോടിയോളം വായ്പ നൽകുന്ന പദ്ധതിയാണിത്.10 ശതമാനത്തോളം പലിശ ഇതിനീടാക്കുന്നതാണ്.

5.ഓറിയന്റ് മഹിളാ വികാസ് യോജന സ്‌കീം
ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ് നൽകുന്ന വായ്പയാണിത്. ബിസിനെസ്സിൽ 51 ശതമാനത്തോളം വിഹിതമുള്ള സ്ത്രീകളാണ് ഈ വായ്പയുടെ ഗുണഭോക്താക്കൾ. 2 ശതമാനം പലിശ നിരക്കിൽ 10 മുതൽ 25 ലക്ഷം വരെ വായ്പ ലഭിക്കും. 7 വർഷമാണ് തിരിച്ചടവ് കാലാവധി

6.മുദ്ര യോജന സ്‌കീം
ടൈലറിംഗ് ഷോപ്പ്, ബ്യൂട്ടി പാർലർ, ട്യൂഷൻ സെന്റർ പോലുള്ള സ്വയം തൊഴിൽ സംരംഭങ്ങളോ ബിസിനസുകളോ ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കീം ആണ് മുദ്ര യോജന. വായ്പ ലഭ്യമായാൽ മുദ്ര യോജന കാർഡ് വഴി പണം പിൻവലിക്കാവുന്നതാണ്.

7.സെന്റ് കല്യാണി സ്‌കീം
കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കാനും കൃഷി അനുബന്ധ സംരംഭങ്ങൾ തുടങ്ങാനും സ്ത്രീകളെ സഹായിക്കുന്നതിന്നാന് സെൻട്രൽ ബാങ്ക് ഈ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് പുതിയ സംരംഭം തുടങ്ങുകയോ നിലവിൽ ഉള്ളത് വികസിപ്പിക്കുകയോ ചെയ്യാം

8.ഉദ്യൊഗിനി സ്കീം
18 നും 45നും ഇടയിലുള്ള സ്ത്രീകൾക്ക് പഞ്ചാബ് സിന്ധ് ബാങ്ക് നൽകുന്ന ഈ വായ്പയുടെ പരമാവധി തുക 1 ലക്ഷമാണ്. കുടുംബ വരുമാനം കൂടി കണക്കിലെടുത്തു നൽകുന്ന ഈ വായ്പ കൃഷി, ചെറുകിട സംരംഭങ്ങൾക്കു ഉപയോഗിക്കാം

9.ദേന ശക്തി പാക്കേജ്
കാർഷിക ഉത്പാദനം, റീറ്റെയ്ൽ സ്റ്റോർ മൈക്രോ ക്രെഡിറ്റ്‌ സംരംഭങ്ങൾ തുടങ്ങാനായി നൽകപ്പെടുന്ന ദേന ബാങ്ക് നൽകുന്ന ഈ വായ്പയുടെ പരമാവധി തുക 20 ലക്ഷമാണ്.

സ്വന്തം കഴിവിനെ പറ്റി ആത്മവിശ്വാസവും കഠിന പ്രയത്നം ചെയ്യാൻ മനസുമുള്ള സ്ത്രീകൾക്ക് ഇനി ബിസിനെസ്സ് ആരംഭിക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കേണ്ട ആവശ്യമില്ല. സ്വന്തം ബിസിനസിനെ പറ്റിയുള്ള വ്യക്തമായ പ്രൊജക്റ്റ്‌ റിപോർട്ടോടെ ബാങ്കുകളെ സമീപിക്കുകയും വായ്പകൾക്ക് അപേക്ഷിക്കുകയും ചെയ്താൽ അധികം വൈകാതെ തന്നെ നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാം.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close