ചെറുകിട ഇടത്തരം വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് വായ്പകൾക്കായി പുതിയ പ്ലാറ്റ്ഫോം……….


Spread the love

രാജ്യത്തെ ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ സഹായത്തിനായുള്ള പുതിയ പ്ലാറ്റ്ഫോമാണ് “ഓപ്പൺ ക്രെഡിറ്റ് എനേബിൾമെന്റ് നെറ്റ്‌വർക്ക്” (O.C.E.N.)

രാജ്യത്തെ ജിഡിപിയുടെ 28 ശതമാനവും, ഉൽപ്പാദനത്തിന്റെ 45 ശതമാനവും ചെറുകിട ഇടത്തരം വാണിജ്യ / വ്യാവസായികമേഖല സംഭാവന നൽകുന്നു. 111 ദശലക്ഷം ജനങ്ങൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതും, ലോക് ഡൗൺ പ്രഖ്യാപിച്ചതും വഴി, രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ/ വാണിജ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ബാങ്കുകൾ മുഖേന ചെറുകിട ഇടത്തരം വ്യാപാര / വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കും എന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ബാങ്കുകൾ ചെറുകിട വ്യാപാര/വ്യവസായ യൂണിറ്റുകൾക്ക് എത്രമാത്രം വായ്പ ലഭ്യമാക്കും എന്നതിൽ രാജ്യത്തെ പല ധനകാര്യ വിദഗ്ധരും സംശയം പ്രകടിപ്പിച്ചിരുന്നു.

ഓപ്പൺ ക്രെഡിറ്റ് എനേബിൾമെന്റ് നെറ്റ്‌വർക്ക് (O.C.E.N) എന്ന പുതിയ പ്ലാറ്റ്ഫോമിൽ രാജ്യത്തെ ബാങ്കുകളും, മറ്റു മുഖ്യധാരാ വായ്പ വിതരണക്കാരും, NBFC-യും മറ്റും ഉൾപ്പെടുന്നു. ഈ പ്ലാറ്റ്ഫോം വായ്പ വിതരണക്കാരും ചെറുകിട ഇടത്തരം വ്യാപാര / വ്യവസായ യൂണിറ്റും തമ്മിലുള്ള ഇടപാടുകൾക്ക് മധ്യസ്ഥ വഹിക്കും എന്ന് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് ഇൻഡസ്ട്രിയൽ റൗണ്ട് ടേബിൾ (I.S.P.I.R.T)-ന്റെ വക്താക്കൾ പറയുന്നു.

പല ചെറുകിട ഇടത്തരം വ്യാപാര/ വ്യവസായ യൂണിറ്റുകളുടെയും പ്രകടനത്തെയും, പ്രവർത്തനത്തെയും കുറിച്ചുള്ള അവ്യക്തതയാണ് പലപ്പോഴും വായ്പ ലഭിക്കാനുള്ള പ്രധാന തടസ്സം. അതോടൊപ്പം പുതിയ പ്ലാറ്റ്ഫോമിലൂടെ ഇത് ഒഴിവാക്കാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വരുന്ന ആഴ്ചകളിൽ പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങുമെന്നും ഇവർ വ്യക്തമാക്കി.

Read also: “വെറും 12000 /- രൂപ മുടക്കി K.F.C. മാതൃകയിൽ ഫാസ്റ്റ് ഫുഡ് സംരംഭങ്ങൾ തുടങ്ങുവാൻ അവസരം! (മെഷിനറികൾ അടക്കം !)

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close