യുവാക്കളെ കുരുക്കിലാക്കുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ തടയുമെന്ന് കേന്ദ്രം.


Spread the love

ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട്‌ തന്നെ ലോൺ ലഭ്യമാക്കുന്ന ആപ്പുകൾ ഇന്ന് ഇന്റർനെറ്റിൽ സുലഭമാണ്. ഇത്തരം ലോൺ ആപ്പുകൾ കാരണം കുടുങ്ങി പോകുന്നവരുടെ എണ്ണവും ഇന്ന് വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുള്ള പലരുടെയും ജീവൻ വരെ ഇല്ലാതാക്കുന്ന ഇത്തരം നിയമവിരുദ്ധ ലോണ്‍ ആപ്പുകളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തില്‍, അവയുടെ നിയന്ത്രണ നടപടികൾ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ആർ.ബി.ഐയും കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയവും ചേർന്നുകൊണ്ടാണ് നിയന്ത്രണ നടപടികൾ കൈകാര്യം ചെയ്യുക. ഇത്തരം ലോൺ ആപ്പുകൾ പഠനത്തിന് വിധേയമാക്കിയതിന് ശേഷം ഒരു ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിൽ ഇടംപിടിച്ച ആപ്പുകൾ മാത്രമേ ഇനി മുതൽ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാവുകയുള്ളൂ.

ഡിജിറ്റൽ ലോണുകൾ നൽകുന്ന എല്ലാ ആപ്പുകളും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കികൊണ്ട്‌ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നയങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകുന്ന ആപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമാണ് ആർ.ബി.ഐയെ നിർദ്ദേശിച്ചത്. ഇത്തരം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ മറയാക്കി പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും നിരോധിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.  ലോൺ ആപ്പുകളുടെ ചതിയിൽ പെട്ട് ആന്ധ്രാപ്രദേശിൽ ദമ്പതികൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ആന്ധ്രാ മുഖ്യമന്ത്രി ഇത്തരം ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിയമ നടപടികൾ സ്വീകരിച്ചിരുന്നു. രണ്ടായിരത്തോളം നിയമവിരുദ്ധ ലോൺ ആപ്പുകൾ പ്ലെസ്റ്റോറിൽ നിന്നും ഒഴിവാക്കി കൊണ്ട് ഗൂഗിളും രംഗത്ത് വന്നിട്ടുണ്ട്.

ലോൺ നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളായ ക്രെഡിറ്റ് സ്‌കോര്‍ ചെക്കിങ്, ബാങ്ക് അക്കൗണ്ട് / പാൻ കാർഡ് വെരിഫിക്കേഷൻ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത്തരം വ്യാജ ആപ്പുകള്‍ ലോണ്‍ അനുവദിക്കുന്നത്. ലോൺ തിരിച്ചുപിടിക്കാനായി ഇവർ സ്വീകരിക്കുന്ന വഴികളും നിയമവിരുദ്ധമാണ്. വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുക, മൊബൈൽ ഫോൺ ഹാക്ക് ചെയ്യുക തുടങ്ങിയ വഴികളിലൂടെയാണ് ഇവർ ലോൺ എടുത്ത ആൾക്കാരെ ഭീഷണിപ്പെടുത്തുക.

English summary :- central government and rbi plans to crackdowns illegal apps which provide instant loans.

Read more ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് നയങ്ങൾ മാറാൻ പോകുന്നു. എല്ലാ കാർഡ് ഇടപാടുകൾക്കും ഇനി ടോക്കനൈസേഷന്‍ നടപ്പിലാക്കും.

ഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close