സംസ്ഥാന വ്യാപക ലോക്ക്ഡൗൺ നാളെ തീരും, ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ
എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ തീരുമാനമാകും.
17-ാം തീയതി മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി ലഭിച്ചേക്കും. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്താൻ സാധ്യതയുണ്ട്.സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാൻ സാധ്യത. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതി ലഭിച്ചേക്കും. അതേസമയം ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് തുറക്കാൻ അനുമതി നൽകാനിടയില്ല.ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറന്നേക്കും. കൊവിഡ് ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയ ആശുപത്രികളിൽ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്.

അന്തർജില്ലാ യാത്രകളടക്കം വിലക്കിയുള്ള ലോക്ക്ഡൗൺ തുടർന്നും മുന്നോട്ടു പോകാനാകില്ലെന്ന പൊതുവികാരം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് കേന്ദ്രീകരിക്കും.
മൂന്നാംതരംഗം
കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുന്നു എന്ന സൂചനയുണ്ടെങ്കിൽ പോലും പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമയേക്കും. അത്
മുന്നിൽ കണ്ടുകൊണ്ട് അതീവശ്രദ്ധയോടെയായിരിക്കും പുതിയ തീരുമാനങ്ങളും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close