ഹോങ്കോങ് പൗരന്മാർക്ക് യു.കെ. പൗരത്വം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന് ചൈന


Spread the love

ചൈനയിലെ ഹോങ്കോങ് പൗരന്മാർക്ക്, യു.കെ തങ്ങളുടെ പൗരത്വം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങൾ ലംഖിച്ചു കൊണ്ടാണെന്ന വാദവുമായി ചൈന മുന്നോട്ട്. 2021മുതൽ അർഹരായ ഹോങ്കോങ് പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനായുള്ള പ്രത്യേക മാർഗ്ഗം, ബുധനാഴ്ച ബ്രിട്ടൻ ഗവണ്മെന്റ് അറിയിച്ചു. ‘ബ്രിട്ടീഷ്‌ നാഷണൽ ഓവർസീസ് പാസ്പോർട്ട് കൈവശമുള്ളവർക്കും, അവരുടെ അടുത്ത ബന്ധുക്കൾക്കും പഠനത്തിനും, മറ്റ് ജോലിക്കുമായി യു.കെ.യിലേക്ക് പോകാനുള്ള അവസരം അനുവദിച്ചിരിക്കുന്നു’ എന്ന് ബ്രിട്ടീഷ്‌ ആഭ്യന്തര വകുപ്പ് അറിയിച്ചു. ഹോങ്കോങിൽ ചൈന ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷ നിയമത്തിനെ തുടർന്നാണ് ബ്രിട്ടൻ തങ്ങളുടെ ‘ഇമ്മിഗ്രേഷൻ’ നിയമങ്ങൾക്ക് മാറ്റം വരുത്തിയത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ, ശമ്പള പരിധി ഇല്ലാതെ ബ്രിട്ടനിൽ ജോലിക്ക് പ്രവേശിക്കുവാൻ ഇവർക്ക് അവസരം നൽകുന്നതാണ്. എന്നാൽ, പൊതു മുതലിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 

             തങ്ങൾക്ക് ഹോങ്കോങിലെ ജനങ്ങളുമായി ചരിത്രപരമായ ബന്ധം ഉണ്ടെന്നാണ് യു.കെ. അവകാശപ്പെടുന്നത്. അതിനാൽ അവരുടെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാൻ തങ്ങളാൽ കഴിയും വിധം സഹായിക്കുമെന്നും യു.കെ.ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു.കൂടാതെ പുതിയ മാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിൽ എത്തുന്നവർക്ക് സ്ഥിര പൗരത്വത്തിനു അപേക്ഷിക്കാവുന്നതാണ്. അതിനായി യു.കെ.യിൽ 5 വർഷം താമസിക്കണം. അത് കഴിഞ്ഞ് 12 മാസത്തിനു ശേഷം ബ്രിട്ടീഷ്‌ പൗരത്വത്തിനു അപേക്ഷിക്കാവുന്നതുമാണ്. ബ്രിട്ടീഷ്‌ കോളനിയായിരുന്ന ഹോങ്കോങിനെ 1997-ലാണ് ചൈനയ്ക്ക് വിട്ട് നൽകിയത്. ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥ ‘ എന്ന ചട്ടക്കൂടിലായിരുന്നു നൽകിയിരുന്നത്. സ്വയം ഭരണാവകാശവും, പാശ്ചാത്യ രീതിയിലുള്ള പൗര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തിയാണ് അന്ന് ഹോങ്കോങിനെ കൈ മാറിയിരുന്നത്. 

          യു.കെ.യുടെ ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്, ‘തങ്ങൾ പറഞ്ഞ വാക്ക് പാലിക്കുന്നു’ എന്നതാണ്. ഹോങ്കോങിൽ തങ്ങൾ മറ്റൊരു പ്രവർത്തിയെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും, മറിച്ച് ചരിത്രപരമായി തങ്ങൾക്ക് ബന്ധമുള്ള ഹോങ്കോങിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം പുലർത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബ്രിട്ടീഷ്‌ വിദേശ്യകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. 

        ലണ്ടനിലെ ചൈനീസ് എംബസി വ്യാഴാഴ്ച അറിയിച്ചത് പ്രകാരം, ഹോങ്കോങിലെ ജനങ്ങൾക്ക് ബ്രിട്ടൻ പൗരത്വം നൽകുവാൻ വേണ്ടി കൊണ്ട് വന്ന പുതിയ നയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നാണ്. അതോടൊപ്പം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് ഇതെന്നും അവർ പ്രതികരിച്ചു. മാത്രമല്ല, ഈ നയം ഉടൻ തന്നെ പിൻവലിച്ചിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും ചൈന ബ്രിട്ടന് മുന്നറിയിപ്പ് നൽകി.

Read also: കൊറോണയെ തുരത്താൻ “പപ്പട വിദ്യ”യുമായി കേന്ദ്ര മന്ത്രി

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close