
പടിഞ്ഞാറാൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ‘ലാൻഡ് ലോക്ക്ഡ്’ രാഷ്ട്രമാണ് ലക്സംബർഗ്. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ ബെൽജിയവും, കിഴക്ക് ഭാഗത്ത് ജർമ്മനിയും തെക്ക് ഭാഗത്ത് ഫ്രാൻസും ആണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ രാഷ്ട്രങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം ആണ് ലക്സംബർഗ്. 2021 ലെ കണക്ക് പ്രകാരം 6. 34 ലക്ഷത്തോളം ആണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിൽ 169 ആം സ്ഥാനത്താണ് ജനസംഖ്യയിൽ ലക്സംബർഗ്. രാജ്യത്തിന്റെ വിസ്തീർണ്ണം 2586 ചതുരശ്ര കിലോമീറ്റർ ആണ്.
2020 ലെ കണക്ക് പ്രകാരം ലോകത്തിലെ അതിസമ്പന്നമായ രാജ്യമാണ് ഇവിടം. പ്രതിശീർഷ വരുമാനത്തിൽ, ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ രണ്ടാം സ്ഥാനം ആണ് നിലവിൽ ലക്സംബെർഗിന്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാഷ്ട്രമായതിനാൽ യൂറോപ്പിലെ പല ഭാഗത്ത് നിന്നും ജനങ്ങൾ ഇവിടെ വന്നു താമസിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ഓളം പേർ ലക്സംബർഗ്സ്കാരും, 18 ശതമാനം പോർച്ചുഗീസ്കാരും, ബാക്കി ഫ്രഞ്ച്, ജർമ്മൻകാരുമാണ്. ഇവിടുത്തെ 73 ശതമാനം ഓളം ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. ലക്സംബർഗ് സിറ്റി ആണ് തലസ്ഥാനവും പ്രധാന നഗരവും. ലക്സംബർഗിഷ് ഭാഷയും ജർമ്മൻ, ഫ്രഞ്ച് ഭാഷകളും,ഔദ്യോഗിക ഭാഷ ആയി ഉപയോഗിച്ച് വരുന്നു. ഇവിടുത്തെ ഭാഷയും സംസ്കാരവും അയൽ രാജ്യങ്ങളുമായി വളരെ ചേർന്നു നിൽക്കുന്നതാണ്. ഫ്രഞ്ച്, ജർമ്മൻ സംസ്കാരവും രാജ്യത്ത് നിലനിൽക്കുന്നു.
വളരെ വലിയ രീതിയിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകുന്ന ഒരു രാജ്യം ആണ് ലക്സംബെർഗ്. ഇവിടെ നിലനിൽക്കുന്ന ലേബർ ലോ പ്രകാരം, മാസത്തിൽ ഒരു ആൾക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വേതനം 2071.07 യൂറോ ആണ്. ഇത് ഏകദേശം 1,75, 000 ഇന്ത്യൻ രൂപ വരും. ബാങ്കിംഗ് മേഖലയാണ് പ്രാധന സർവീസ് സെക്ടർ. അതിനോടൊപ്പം ഉരുക്കു വ്യവസായവും, കെമിക്കൽ, റബ്ബർ വ്യവസായവും ഇവിടെ കൂടുതലാണ്. ആമസോൺ, സ്കൈപ്പ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ റീജിയണൽ തലസ്ഥാനം ലക്സംബർഗ് ലേക്ക് മാറ്റിയിരുന്നു. ‘അർസെലർ മിത്തൽ’ എന്ന ഇന്ത്യൻ കമ്പനിയുടെ ബ്രാഞ്ച് ലക്സംബർഗിൽ സ്ഥിതി ചെയ്യുന്നുണ്ട്. നികുതി വളരെ കുറഞ്ഞ രാജ്യമായതിനാൽ ഒട്ടേറെ പേർ ഈ ചെറു രാജ്യത്ത് നിരവധി കമ്പനികൾ ആരംഭിക്കുകയും, ആരംഭിക്കുവാൻ സന്നദ്ധത കാണിക്കുകയും ചെയ്യുന്നുണ്ട്. ജനസംഖ്യയുടെ 2 ശതമാനം കാർഷിക മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഈ രാജ്യത്തെ തൊഴിൽ ഇല്ലായ്മ നിരക്ക് തുച്ഛം ആണ്.
ലോകത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യമാണിത്. ഉയർന്ന വേതന നിരക്കിനോട് ഒപ്പം തന്നെ ഇവിടെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ആണ് കുറഞ്ഞ ടാക്സ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, താരതമ്യേനെ കുറഞ്ഞ ടാക്സ് ലക്സംബെർഗ് ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. മാത്രമല്ല മാസം ഇന്ത്യൻ രൂപ 60,000 ഓളം ശമ്പളം വാങ്ങുന്ന ഒരു ആൾ ആണ് എങ്കിൽ, ആ ആൾക്ക് ടാക്സ് തികച്ചും സൗജന്യം ആക്കി നൽകുന്നത് ആണ്. അതെ സമയം 1. 25 ലക്ഷം രൂപയോളം മാസ ശമ്പളം ഉള്ള ഒരു ആൾക്ക് 16 ശതമാനവും ടാക്സ് വരുന്നത് ആണ്. മാത്രമല്ല ഈ രാജ്യത്ത് പൊതു ഗതാഗതം തികച്ചും സൗജന്യം ആണ്. മാത്രമല്ല ഇവിടെ ഒരു വിധം എല്ലാവർക്കും സ്വന്തമായി കാർ ഉള്ളതിനാൽ, പൊതു ഗതാഗത ഉപയോഗവും വളരെ കുറവ് ആണ്. അതിനാൽ തന്നെ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ട് പോകുവാൻ സാധ്യമാകുന്ന ഒരു രാജ്യം ആയി ലക്സംബെർഗിനെ കണക്കാക്കാം.
പ്രധാനം ആയും 3 തരത്തിൽ ഉള്ള വിസ ആണ് ലക്സംബെർഗിലേക്ക് എത്തി ചേരുവാൻ ആയി ലഭ്യം ആകുന്നത്. ലോങ്ങ് ടെർമ് വിസ, ഷോർട്ട് ടെർമ് വിസ, ബ്ലു കാർഡ് എന്നിവ ആണ് 3 വിസകൾ. ലക്സംബെർഗ് എന്ന രാജ്യത്തിലേക്ക് ജോലിക്കോ, വിദ്യാഭ്യാസത്തിനോ പോകുക ആണ് എങ്കിൽ, അതിന് അനിവാര്യം ആയ വിസ ആണ് ലോങ്ങ് ടെർമ് വിസ. എന്നാൽ രാജ്യം സന്ദർശിക്കുവാൻ വേണ്ടി മാത്രം ആണ് എങ്കിൽ ഷോർട് ടെർമ് വിസ വഴി ഇവിടേയ്ക്ക് എത്തി ചേരാവുന്നത് ആണ്. ഡെന്മാർക്, അയർലൻഡ് എന്നിവ ഒഴിച്ച് യൂറോപ്പിലെ 25 രാജ്യങ്ങളിലും എളുപ്പത്തിൽ ജോലി കണ്ടെത്തുവാൻ സഹായകം ആകുന്ന ഒന്ന് ആണ് ബ്ലൂ കാർഡ് വിസ. 4 വർഷം കാലാവധി ഉള്ള ഒരു താത്കാലിക വിസ ആണ് ഇവ.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ശമ്പളം വളരെ കൂടുതൽ ആയത് കൊണ്ട് തന്നെ, ഇവിടേയ്ക്ക് എത്തിപ്പെടുവാൻ ഉള്ള മത്സരവും, അത് പോലെ തന്നെ കടമ്പകളും വളരെ കൂടുതൽ ആണ്. എപ്പോഴും, പൂർണ്ണ വിശ്വസ്ഥത ഉള്ള ഏജൻസികളുടെ സഹായം തേടുക എന്നത് ആണ് ഏറ്റവും അനുയോജ്യമായ കാര്യം. ഇതിന് മുൻപ് വിജയകരം ആയി ആൾക്കാരെ പ്രസ്തുത രാജ്യങ്ങളിൽ എത്തിച്ചിട്ടുള്ള ഏജൻസികളെ തിരഞ്ഞെടുക്കുന്നത് ഉത്തമം ആയിരിക്കും. ഒരു വർക്ക് വിസയിൽ ലക്സംബെർഗിൽ ചെന്ന് എത്തുന്നതിനേക്കാളും, താരതമ്യേനെ എളുപ്പം കൂടുതൽ വിദ്യാഭ്യാസ വിസയിൽ ചെന്ന് എത്തിപ്പെടുന്നത് ആയിരിക്കും. വിദ്യാഭ്യാസ ചിലവ് വളരെ കൂടുതൽ ആയിരുന്നാലും, പാർട്ട് ടൈം ജോബുകളിലൂടെ ലഭിക്കുന്ന ഉയർന്ന ശമ്പളം, കൂടുതൽ സഹായകം ആകുന്നത് ആയിരിക്കും. വിദ്യാഭ്യാസ വിസയിൽ എത്തുന്നവർക്ക് ആഴ്ചയിൽ 15 വർക്കിംഗ് അവേഴ്സ് ആണ് ഗവണ്മെന്റ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
ലോകത്തിലെ ലക്ഷ്വറി രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുവാൻ കഴിയുന്ന, സകല സുഖ – സൗകര്യങ്ങളും ലഭ്യമായ ഒരു രാജ്യം ആണ് ലക്സംബെർഗ്. മാത്രമല്ല, ഇവുടുത്തെ കൂടിയ തോതിൽ ഉള്ള ശമ്പള സ്കേൽ, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നല്ല രീതിയിൽ പൈസ സ്വരൂപിക്കുവാൻ സഹായകം ആകുന്ന ഒന്ന് ആണ്. ഇന്ത്യയിൽ നേരിട്ട് ലക്സംബെർഗിൽ ചെന്ന് എത്തുന്നത് അല്പം പ്രയാസകരം ആയതിനാൽ, ആവശ്യം എങ്കിൽ ഷെങ്കൻ വിസയുടെ സഹായത്താൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ചെന്ന് എത്തിയതിനു ശേഷം, അവിടെ താമസിച്ചുകൊണ്ട് ഇവിടേയ്ക്ക് വിസ തരപ്പെടുത്താവുന്നതും ആണ്.