
പടിഞ്ഞാറാൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ‘ലാൻഡ് ലോക്ക്ഡ്’ രാഷ്ട്രമാണ് ലക്സംബർഗ്. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ ബെൽജിയവും, കിഴക്ക് ഭാഗത്ത് ജർമ്മനിയും തെക്ക് ഭാഗത്ത് ഫ്രാൻസും ആണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ രാഷ്ട്രങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം ആണ് ലക്സംബർഗ്. 2020 ലെ കണക്ക് പ്രകാരം 6 ലക്ഷത്തോളം ആണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിൽ 168 ആം സ്ഥാനത്താണ് ജനസംഖ്യയിൽ ലക്സംബർഗ്. രാജ്യത്തിന്റെ വിസ്തീർണ്ണം 2586 ചതുരശ്ര കിലോമീറ്റർ ആണ്. ലോകത്തിലെ അതിസമ്പന്നമായ ഈ രാജ്യമാണ് പ്രതിശീർഷ വരുമാനത്തിൽ ഒന്നാം സ്ഥാനത്ത്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാഷ്ട്രമായതിനാൽ യൂറോപ്പിലെ പല ഭാഗത്ത് നിന്നും ജനങ്ങൾ ഇവിടെ വന്നു താമസിക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ഓളം പേർ ലക്സംബർഗ്സ്കാരും, 18 ശതമാനം പോർച്ചുഗീസ്കാരും, ബാക്കി ഫ്രഞ്ച്, ജർമ്മൻകാരുമാണ്. ഇവിടുത്തെ 73 ശതമാനം ഓളം ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. ലക്സംബർഗ് സിറ്റി ആണ് തലസ്ഥാനവും പ്രധാന നഗരവും. ലക്സംബർഗിഷ് ഭാഷയും ജർമ്മൻ, ഫ്രഞ്ച് ഭാഷകളും,ഔദ്യോഗിക ഭാഷ ആയി ഉപയോഗിച്ച് വരുന്നു. ഇവിടുത്തെ ഭാഷയും സംസ്കാരവും അയൽ രാജ്യങ്ങളുമായി വളരെ ചേർന്നു നിൽക്കുന്നതാണ്. ഫ്രഞ്ച്, ജർമ്മൻ സംസ്കാരവും രാജ്യത്ത് നിലനിൽക്കുന്നു. പുരാതന കാലത്ത് റോമാക്കാരുടെ അധീനതയിൽ ആയിരുന്നു ഈ രാജ്യം. പിന്നീട് AD 963 ൽ ‘സിയഗ്ഫ്രൈഡ് പ്രഭു’ നിർമ്മിച്ച കോട്ടയുടെ ചുറ്റിലാണ് പിന്നീട് ലക്സംബർഗ് നഗരം വളർന്നത്. എല്ലാം അയൽ രാജ്യങ്ങളും മാറിമാറി ഈ ചെറു രാജ്യത്തെ ഭരിച്ചു വരികയായിരുന്നു. 1308 ൽ ലക്സംബർഗ് ഡ്യൂക്ക് ആയിരുന്ന ഹെൻറി ഏഴാംമൻ ജർമ്മനിയുടെ രാജാവായ ശേഷമാണ് ഈ പ്രദേശത്തിന് യൂറോപ്പിൽ ശ്രദ്ധ ലഭിച്ചത്. ഹെൻറിയുടെ പൗത്രൻ ഈ പ്രദേശത്തിനെ ഡച്ചി ആക്കി മാറ്റി. 1443 വരെ ലക്സംബർഗ് കുടുംബം ഇവിടെ ഭരിച്ചു. പിന്നീട് നെതർലാൻഡ്കാരുമായി ഉടമ്പടി ഉണ്ടാക്കി. 450 വർഷം നെതർലാൻഡ് ഭരിച്ചിരുന്നവർ ഇവിടെയും ഭരിച്ചു. 1477 മുതൽ ഈ രാജ്യം സ്പെയിന്റെ കീഴിലായി. പിന്നീട് 1598 ൽ സ്പാനിഷ് രാജാവ് മകളെ ഓസ്ട്രിയൻ ഡ്യുക്കിന് കല്യാണം കഴിച്ചു നൽകിയപ്പോൾ ഈ പ്രദേശം സ്ത്രീധനമായി നൽകി. 1684 ൽ ഫ്രാൻസ് ഈ പ്രദേശം കീഴടക്കി എങ്കിലും പിന്നീട് 1697 ൽ കരാർ ഉണ്ടാക്കി സ്പെയിനിനു നൽകി. 1839 ൽ ലക്സംബർഗ് സ്വയം ഭരണാധികാരം നേടി എടുത്തു എങ്കിലും നെതർലാൻഡ് രാജാവിന്റെ കീഴിൽ തന്നെ തുടർന്നു. 1890 ൽ ലക്സംബർഗ് ഒരു സ്വതന്ത്ര രാഷ്ട്രമായി. ലോകത്തിൽ അവശേഷിക്കുന്ന ‘ഒരേ ഒരു ഡച്ചിയാണ്’ ഈ രാജ്യം, ഗ്രാൻഡ് ഡ്യൂക്ക് ആണ് ഇവിടെ രാഷ്ട്ര ഭരണം നടത്തുന്നത്. 3 ജില്ലകളും അതിൽ 12 കന്റോണുകളും അതിനെ 102 കമ്മ്യൂണുകളും ആക്കിയാണ് ഇവിടുത്തെ തദ്ദേശ ഭരണ സംവിധാനങ്ങൾ. ഇതിലെ പ്രാധന കാന്റോൻ ആണ് തലസ്ഥാനം നഗരമായ ലക്സംബർഗ് സിറ്റി. രണ്ട് ലോക മഹായുദ്ധങ്ങളുടെയും ഭീകരത ഏറ്റുവാങ്ങിയ രാജ്യമാണ് ലക്സംബർഗ്. രണ്ട് മഹായുദ്ധ സമയത്തും ജർമ്മനി ഈ രാജ്യം ആക്രമിച്ചിരുന്നു. സഖ്യ ശക്തിയും ജർമ്മനിയും മായി വലിയ പോരാട്ടം നടന്ന സ്ഥലമാണ് ഈ രാജ്യം. 1945 ൽ ഐക്യരാഷ്ട്രസഭയിൽ ഇവർ അംഗം ആയി. യൂറോപ്യൻ യൂണിയന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ലക്സംബർഗ്. യൂറോപ്യൻ യൂണിയന്റെ 4 തലസ്ഥാനങ്ങളിൽ ഒന്നാണ് ഈ രാജ്യം. യൂറോപ്യൻ യൂണിയന്റെ നീതിന്യായ കോടതിയുടെ ആസ്ഥാനവും ഈ രാജ്യത്താണ്. 1999 മുതൽ യൂറോ ഇവിടുത്തെ നാണയം ആയി സ്വീകരിച്ചു. ലോകത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യമാണിത്. ബാങ്കിംഗ് മേഖലയാണ് പ്രാധന സർവീസ് സെക്ടർ. അതിനോടൊപ്പം ഉരുക്കു വ്യവസായവും, കെമിക്കൽ, റബ്ബർ വ്യവസായവും ഇവിടെ കൂടുതലാണ്. ആമസോൺ, സ്കൈപ്പ് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ റീജിയണൽ തലസ്ഥാനം ലക്സംബർഗ് ലേക്ക് മാറ്റിരുന്നു. ജനസംഖ്യയുടെ 2 ശതമാനം കാർഷിക മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത്. പൊതു ഗതാഗത സൗകര്യങ്ങൾ സൗജന്യമാണ് ഈ രാജ്യത്ത്. കാർ ഒരുപാട് ഉള്ള സ്ഥലമാണ് ഈ ചെറു രാജ്യം. ഇവിടെ എല്ലാവർക്കും സ്വന്തമായി കാർ ഉള്ളതിനാൽ പൊതു ഗതാഗത ഉപയോഗം കുറവാണ്. രഹസ്യ പോലീസുകളാണ് ഈ രാജ്യത്ത് കൂടുതൽ. ആർമി മാത്രമാണ് സേനവിഭാഗം. നിർബന്ധിത സൈന്യക സേവനം നിർബന്ധിതമല്ലാത്ത ഒരു രാജ്യമാണ് ലക്സംബർഗ്. ‘ലാക്സ്എയർ’ എന്ന പേരിൽ സ്വന്തമായി വിമാനകമ്പനി ലക്സംബർഗിൽ ഉണ്ട്. ‘അർസെലർ മിത്തൽ’ എന്ന ഇന്ത്യൻ കമ്പനിയുടെ ബ്രാഞ്ച് ലക്സംബർഗിൽ സ്ഥിതി ചെയ്യുന്നുണ്ട്. നികുതി വളരെ കുറഞ്ഞ രാജ്യമായതിനാൽ ഒട്ടേറെ പേർ ഈ ചെറു രാജ്യത്ത് നിരവധി കമ്പനികൾ ആരംഭിക്കുകയും, ആരംഭിക്കുവാൻ സന്നദ്ധത കാണിക്കുകയും ചെയ്യുന്നുണ്ട്. Read also :ലിച്ചെൻസ്റ്റൈൻ
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക.
|
|
|