59 മിനിട്ടിനുള്ളിൽ എം.എസ്.എം.ഇ ലോൺ


Spread the love

2018 നവംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് എം.എസ്.എം.ഇ ( Micro,small and Medium Enterprises) ലോണുകൾ. നിലവിലെ ബിസിനസുകൾ ശക്തിപെടുത്താൻ വേഗത്തിൽ വായ്പ അനുവദിക്കുന്ന ഒരു പോളിസിയാണ് ഇത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലോൺ തുക നിക്ഷേപിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

പബ്ലിക് പ്രൈവറ്റ് മേഖലകളിലെ ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും MSME ലോൺ നൽകുന്നുണ്ട്. ഒരു ലക്ഷം മുതൽ അഞ്ചു കോടി രൂപ വരെയാണ് വായ്പയായി അനുവദിക്കപ്പെടുന്നത്. അനുവദിച്ച തുക 60 മിനിറ്റിന് ഉള്ളിൽ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തും. ലോണിനു വേണ്ടി രേഖകളെല്ലാം ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്.

വിവിധ ബാങ്കുകളെ ആശ്രയിച്ച് പലിശനിരക്ക് വ്യത്യാസപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനം ആണ്. തിരിച്ചടവ് കാലാവധിയും ബാങ്കുകളെ ആശ്രയിച്ചാണ്. ജി.എസ്.ടി, ഇൻകംടാക്സ് സെക്യൂരിറ്റി രേഖകൾ, കമ്പനിയുടെ അവസാന ആറുമാസത്തെ ബാങ്ക് ഡീറ്റെയിൽസ്  എന്നിവ അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ വരുമാനം, വായ്പ  തിരിച്ചടയ്ക്കാൻ ഉള്ള കഴിവ് എന്നിവയൊക്കെ വിശകലനം ചെയ്തിട്ടാണ് ലോൺ അനുവദിക്കുക.

സെക്യൂരിറ്റികളോ ഈടുകളോ നൽകേണ്ടാത്തതും ഈ ലോണിൻറെ ഒരു മേന്മയാണ്. പ്രധാനമായും സ്റ്റാർട്ടപ്പ് ഉടമകൾ, ചെറുകിട സംരംഭകർ, സ്ത്രീ സംരംഭകർ എന്നിവർക്കാണ് ഇത് ഉപയോഗപ്പെടുന്നത്. വായ്പ ലഭിക്കാൻ വേണ്ടിയുള്ള ഉള്ള ദൈർഘ്യമേറിയ പ്രവർത്തനങ്ങൾ വേണ്ടിവരില്ല എന്നതും ഇതിന്റെ  സവിശേഷതയാണ്.

Read also : സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി വഴി വായ്‌പ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close