എം ശിവശങ്കറിന്റെ വീടിന് പൊലീസ് കാവൽ; സസ്പെൻഡ് ചെയ്യാൻ ഒരുങ്ങി സർക്കാർ


Spread the love

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം ഉണ്ട് എന്ന തരത്തിൽ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. കസ്റ്റംസിന്റെ അന്വേഷണത്തിൽ സംഘത്തിന് നിർണ്ണായക തെളിവുകൾ ലഭിച്ചിരുന്നു. സ്വർണ്ണക്കടത്ത് സംഘവുമായി ശിവശങ്കറിനെ അടുത്ത ബന്ധമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധമായിരുന്നു ശിവശങ്കറിന് ഉണ്ടായിരുന്നത് എന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ. അതേസമയം ശിവശങ്കറിന്റെ ‌ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു എന്ന് നേരത്തെ തന്നെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ശിവശങ്കർ പ്രതികളെ പലയിടത്ത് വെച്ചും കണ്ടുമുട്ടിയതിന്റെ തെളിവുകൾ സന്ദീപിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായാണ് സൂചന. ഇപ്പോൾ ശിവശങ്കറിന്റെ വീടിന് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം പ്രതികളെ സംരക്ഷിക്കുന്നതിൽ കേരള പൊലീസും സംശയത്തിൻ്റെ നിഴലിലാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി . വിവാദ വനിത ലോക്ക് ഡൗൺ കാലത്ത് ബംഗളുരുവിൽ എങ്ങനെ എത്തിയെന്നും ചെന്നിത്തല ചോദിച്ചു. പൊലീസിൻ്റെ സഹായമില്ലാതെ പ്രതികൾക്ക് ബംഗളുരുവിൽ എത്താനാകില്ല. സർക്കാർ എന്തുകൊണ്ട് പഴുതടച്ചുള്ള അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

ശിവശങ്കറിനെ മുഖ്യമന്ത്രി എന്തുകൊണ്ട് സസ്പെൻഡ് ചെയ്യുന്നില്ല? സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഉന്നതരുടെയൊ പൊലീസിൻ്റെയോ സഹായമില്ലാതെ പ്രതികൾക്ക് സംസ്ഥാനം വിടാൻ കഴിയില്ല. മുഖ്യമന്ത്രി ആരെയൊക്കെയോ ഭയക്കുന്നുണ്ട്. പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്ന പിടിയിലായതിന് പിന്നാലെ 
എൻഐഎ സംഘത്തിന് വധഭീഷണി
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/swapna-arrest-nia/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close