ഇലക്ട്രിക് മേഖലയിൽ കരുത്തുകാട്ടാൻ മഹീന്ദ്ര. അണിയറയിലുള്ളത്‌ അഞ്ച് ഇലക്ട്രിക് കാറുകൾ.


Spread the love

രാജ്യത്തെ വാഹനപ്രേമികളിൽ മിക്കവരും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ദിനംപ്രതി നൂതനമായിക്കൊണ്ടിരിക്കുന്ന വാഹന മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ മാറിയിരിക്കുകയാണ്. ഇന്ത്യയിലെ മിക്ക കാർ നിർമ്മാതാക്കളും ഇതിനകം ഇലക്ട്രിക്  വാഹനങ്ങളുടെ ലോകത്തിലേക്ക് കാലെടുത്തു വെച്ചിട്ടുണ്ട്. ഇന്ത്യൻ വാഹനനിർമ്മാതാക്കളായ  മഹീന്ദ്ര ഇപ്പോൾ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌.യു.വികൾ പുറത്തിറക്കാൻ പോകുകയാണ്. രാജ്യത്തെ ഇലക്ട്രിക് വാഹനപ്രേമികൾ മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകളുടെ ലോഞ്ചിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഓഗസ്റ്റ് 15 നു വാഹനം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് കാറുകൾ  ലോകവിപണിയിൽ അവതരിപ്പിക്കാനായുള്ള പണിപ്പുരയിലായിരുന്നു ഇത്രെയും കാലം. കൂപ്പെ എസ്‌.യു.വികൾക്ക് പുറമെ മിഡ്സൈസ്, കോംപാക്ട് തുടങ്ങിയ സെഗ്‌മെന്റിലും ഇലക്ട്രിക് കാറുകൾ  അവതരിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിട്ടുള്ളത്. രണ്ടും മൂന്നും അല്ല, ഒട്ടാകെ അഞ്ച് ഇലക്ട്രിക് കാറുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന വേൾഡ് പ്രീമിയറിൽ  `ബോൺ ഇലക്ട്രിക്´എന്ന ലേബലിൽ വാഹനങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

2025, 2026 ഓടെ അഞ്ച് ഇലക്ട്രിക് എസ്‌യുവികളും വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. ഇവ കൂടാതെ മറ്റ് സെഗ്‌മെന്റിൽ രണ്ട് കാറുകൾ കൂടി കമ്പനി പുറത്തിറക്കുന്നുണ്ട്. മഹീന്ദ്രയുടെ ചീഫ് ഡിസൈനർ പ്രതാപ് ബോസിന്റെ നേതൃത്വത്തിൽ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പിൽ വെച്ച് ഈ ഇലക്ട്രിക് കാറുകളുടെ ഡിസൈനുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഈ ഇലക്ട്രിക് എസ്‌.യു.വികളുടെ നിർമ്മാണം ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ വെച്ച് തുടങ്ങാനാണ് കമ്പനി തീരുമാനം. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാത്യന്ത്രദിനത്തിൽ നടക്കുന്ന വേൾഡ് പ്രീമിയറിൽ വാഹനത്തിന്റെ ഡിസൈൻ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനാണ് തീരുമാനം. വാഹനത്തിന്റെ സൈഡ് പ്രൊഫൈലും മറ്റും മാത്രം വെളുപ്പെടുത്തി കൊണ്ട് ഒരു ടീസർ വീഡിയോ മഹീന്ദ്ര അവരുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

English summary:- 5 new electric suv in the label of born electric will be showcased in 15 th aug. Teaser released.

Read also അടിമുടി മാറ്റങ്ങളുമായി വാഹന ഇൻഷുറൻസ്. പേ ഹൗ യു ഡ്രൈവ് / പേ ആസ് യു ഡ്രൈവ് പോളിസികളെ കുറിച്ച് കൂടുതൽ അറിയാം..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close