വധ ഭീഷണി നിലനില്‍ക്കേ മലാല ജന്മനാടായ സ്വാത്ത് താഴ്വരയില്‍ എത്തി


Spread the love

വധ ഭീഷണി നിലനില്‍ക്കേ ആറ് വര്‍ഷത്തിന് ശേഷം പാകിസ്താനില്‍ എത്തിയ മലാല ജന്മനാടായ സ്വാത്ത് താഴ്വരയില്‍ എത്തി. കടുത്ത സുരക്ഷാ വലയത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് മലാല പിറന്നനാട്ടില്‍ തിരിച്ചെത്തിയത്. തിരികെ എത്തിയ മലാല തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമെന്ന് അമ്മാവന്‍ മെഹമൂദുള്‍ ഹസ്സന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇസ്ലാമബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മലാല ഒരാഴ്ചയോളം പാകിസ്താനില്‍ താമസിക്കും. പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വാത്ത് താഴ്വരയില്‍ മലാലാ ഫണ്ട് ഉപയോഗിച്ച് സ്‌കൂള്‍ നിര്‍മ്മിച്ചിരുന്നു. ഇവിടെയും മലാലാ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചിരുന്ന മലാലയെ താലീബാന്‍ ഭീകരവാദികള്‍ ആക്രമിച്ചിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close