പുത്തൻ മേക്കോവറിൽ അനിഘ


Spread the love

കിടിലൻ മേക്കോവറിൽ ആരാധകരുടെ മനം കവർന്ന് മലയാളത്തിന്റെ പ്രിയ താരം അനിഘ സുരേന്ദ്രൻ. ബാല താരമായെത്തി ഒരു പിടി നല്ല വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അനിഘയുടെ വാഴയില അണിഞ്ഞു കൊണ്ടുള്ള ക്ലാസ്സിക്‌ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലാണ് വാഴയില ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ആദ്യം പ്രത്യക്ഷപ്പെട്ടത്.പുതുമുഖ ഫോട്ടോഗ്രാഫർമാരിൽ ശ്രദ്ധേയനായ മഹാദേവൻ തമ്പി പകർത്തിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത്‌ നിന്ന് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നടിയാണ് അനിഘ.

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘ദി ഗ്രേറ്റ്‌ ഫാദർ ‘ എന്ന സൂപ്പർ ഹിറ്റ്‌ ചലച്ചിത്രത്തിലൂടെയാണ് അനിഘയുടെ താര മൂല്യം ഉയർന്നത്. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു ‘ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അനിഘ ബാലതാരമായി വെള്ളിത്തിരയിലെത്തുന്നത്. ബാലതാരം എന്ന നിലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട അനിഘ അവതരിപ്പിച്ച കഥാപാത്രമാണ് ‘അഞ്ചു സുന്ദരികൾ ‘ എന്ന സിനിമയിലെ സേതു ലക്ഷ്മി. മോഹൻലാലിനൊപ്പം ‘ചോട്ടാ മുംബൈ ‘ എന്ന സിനിമയിലും അഭിനയിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാവൂട്ടിയുടെ നാമത്തിൽ, റേസ്, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ്‌ ഫാദർ തുടങ്ങിയവയാണ് മറ്റ് പ്രധാന ചലച്ചിത്രങ്ങൾ. 2015 ൽ പുറത്തിറങ്ങിയ ‘യെന്നൈ അറിന്തായ് ‘ എന്ന തല അജിത് ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ രംഗത്തേക്കെത്തിയത്. ജയം രവി നായകനായ ‘മിരുതൻ ‘ ലും ഏറെ പ്രാധാന്യമുള്ള ബാല താര കഥാപാത്രത്തെ അവതരിപ്പിച്ചു . 2019 യിലെ സൂപ്പർ ഹിറ്റ്‌ അജിത് ചിത്രമായ ‘വിശ്വാസം’ തമിഴ് സിനിമാ രംഗത്ത് അനിഘയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. തമിഴ് ജനതയുടെ തലൈവി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘ക്വീൻ ‘ എന്ന വെബ് സീരീസിന്റെ ഭാഗമാണ് ഇപ്പോൾ അനിഘ. സോഷ്യൽ മീഡിയയിൽ സജീവമായ അനിഘയ്ക്ക് ആരാധകരുടെ ഭാഗത്ത്‌ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്.2004ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് അനിഘ സുരേന്ദ്രൻ ജനിച്ചത്. ഇപ്പോൾ വെറും 15 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ ചെറിയ പ്രായത്തിനിടയിൽ തന്നെ ഒട്ടനവധി വിജയ ചിത്രങ്ങളുടെ ഭാഗമാകുവാൻ കഴിഞ്ഞു എന്നുള്ളതാണ് അനിഘയെ മറ്റള്ള നടികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

Read also :ഇടവിട്ടുള്ള ലോക്ക് ഡൗൺ ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ നശിപ്പിക്കും: ഗൗതം സിൻഹാനിയ. 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close