കാണാതായ മലയാളി കുടുംബം ഒഴുക്കില്‍പ്പെട്ടതായി സംശയം


Spread the love

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി അധികൃതര്‍. ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായ ഇവര്‍ കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗങ്ങളാണെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാര്‍ഥ് (12), സാചി (ഒമ്ബത്) എന്നിവരെയാണ് കാണാതായത്.
കാലിഫോര്‍ണിയ ഹൈവേ പട്രോളിങ് സംഘം നല്‍കുന്ന വിവരമനുസരിച്ച് സന്ദീപിന്റെ വാഹനം ഏപ്രില്‍ നാല് വെള്ളിയാഴ്ച പ്രാദേശിക സമയം പകല്‍ 1.10ന് ഡോറ ക്രീക്കിന് സമീപമുള്ള ഹൈവേയിലൂടെ കടന്നുപോയിരുന്നു. ഇതിന് സമീപമുള്ള നദിയിലേക്ക് കാര്‍ മുങ്ങുന്നതു കണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സന്ദീപിന്റെ വാഹനം തന്നെയാണോ മുങ്ങിയതെന്ന് യുഎസ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കനത്ത മഴയും മോശമായ കാലാവസ്ഥയും തുടരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close