സോഷ്യൽ മീഡിയ അക്കൌണ്ടുകൾ മാൽവെയർ ആക്രമണങ്ങൾക്ക്  ഇരയാകുന്നു


Spread the love

സെക്യൂരിറ്റി റിസർച്ച് സ്ഥാപനമായ ചെക്ക് പോയിന്റ് റിസർച്ച് (സിപിആർ) അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പുതിയ മാൽവെയറിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.  ഇലക്ട്രോൺ ബോട്ട്’ എന്നാണ് പുതിയ മാൽവെയർ അറിയപ്പെടുന്നത്. ഇത് ഏറെ അപകടകാരിയാണെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.  മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യൽ സ്റ്റോർ വഴി സജീവമായി വിതരണം ചെയ്യുന്ന പുതിയ മാൽവെയർ ഇതിനകം 5,000 മെഷീനുകളെ ബാധിച്ചിട്ടുണ്ടെന്നും സുരക്ഷാ ഗവേഷണ സ്ഥാപനം അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.  വലിയ കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെ പോലും ഹാക്കർമാർ മാൽവെയറിലൂടെ ആക്രമിക്കുന്നുണ്ട്. സാധാരണക്കാർക്കും ഇത്തരം മാൽവെയർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വരാറുണ്ട്.  നമ്മൾ പോലും അറിയാതെ നമ്മുടെ സോഷ്യൽമീഡിയ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ ഈ മാൽവെയറുകൾക്ക് സാധിക്കും.  ഫേസ്ബുക്ക്, ഗൂഗിൾ, സൗണ്ട്ക്ലൗഡ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണം നേടാൻ കഴിവുള്ള മാൽവെയറാണ് ഇത്.

ഈ മാൽവെയറിന് പുതിയ അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും മറ്റുള്ളവരുടെ പോസ്റ്റുകൾ ‘ലൈക്ക്’ ചെയ്യാനും കഴിയുമെന്നും ചെക്ക് പോയിന്റ് റിസർച്ച് അതിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.   ചെക്ക് പോയിന്റ് റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സോഷ്യൽ മീഡിയ പ്രമോഷനും ക്ലിക്ക് ഫ്രോഡിനും ഉപയോഗിക്കുന്ന ഒരു മോഡുലാർ എസ്ഇയോ പോയിസണിങ് മാൽവെയറാണ് ഇലക്ട്രോൺ ബോട്ട്. ഇത് പ്രധാനമായും മൈക്രോസോഫ്റ്റ് സ്റ്റോർ വഴിയാണ് ഡിവൈസുകളിൽ എത്തുന്നത്. വിതരണം ചെയ്യപ്പെടുന്നതാകട്ടെ ഡസൻ കണക്കിന് മാൽവെയർ ബാധിച്ച ആപ്പുകൾ വഴിയുമാണ്. ഇത്തരം ആപ്പുകളിൽ കൂടുതലും ഗെയിമുകളാണ്. ഈ ഗെയിമുകൾ ഹാക്കർമാർ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ മാൽവെയർ കണ്ടെത്തുന്നത് ഒഴിവാക്കാൻ മാൽവെയർ നിയന്ത്രിക്കുന്ന മിക്ക സ്ക്രിപ്റ്റുകളും ഹാക്കർമാരുടെ സെർവറുകളിൽ നിന്ന് റൺ ടൈമിൽ ചലനാത്മകമായി ലോഡുചെയ്യുന്നു. ഏത് സമയത്തും മാൽവെയറിന്റെ പേലോഡ് പരിഷ്കരിക്കാനും ബോട്ടുകളുടെ സ്വഭാവം മാറ്റാനും ഇത് ഹാക്കർമാരെ സഹായിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.  നമ്മുടെ തന്നെ പ്രശ്നങ്ങളാണ് ഇത്തരം മാൽവെയർ ആക്രമണങ്ങൾക്ക് നമ്മൾ ഇരയാകാനുള്ള കാരണം. ഈ മാൽവെറിൽ നിന്നും നിങ്ങളുടെ സിസ്റ്റം സുരക്ഷിതമായിരിക്കുമെന്നുവെന്ന് ഉറപ്പാക്കുക.

 

Read also… സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ ഏറെ ശ്രദ്ധയും കരുതലും വേണം

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close