
പ്രശ്സ്ത സിനിമ താരം മമ്മൂട്ടിയ്ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ട് ഇരിക്കുന്ന സി. ബി. ഐ. 5 ന്റെ ചിത്രീകരണത്തിന് ഇടയിൽ ആണ് രോഗ ബാധിതൻ ആയിരിക്കുന്നത്. പ്രകടം ആയ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുക ആയിരുന്നു താരം ഇന്നലെ (15/ 01/ 2022) വൈകുന്നേരത്തോട് കൂടി ആണ് പരിശോധന ഫലം പുറത്ത് വന്നത്.
കൊച്ചിയിൽ ആയിരുന്നു മമ്മൂട്ടി പുതിയതായി അഭിനയിച്ചുകൊണ്ട് ഇരിക്കുന്ന കെ. മധു സംവിധാനം ചെയ്യുന്ന സി. ബി. ഐ 5 ന്റെ ചിത്രീകരണം നടന്നു വരുന്നത്. 60 ദിവസത്തോളം ആയി പ്രസ്തുത ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ നടന്നു വരിക ആണ്. താരത്തിന്റെ കോവിഡ് ബാധയെ തുടർന്ന് ചിത്രീകരണം രണ്ട് ആഴ്ചത്തേയ്ക്ക് നിർത്തി വെച്ചിരിക്കുക ആണ് എന്നാണ് പുറത്ത് വരുന്ന വാർത്ത. കോവിഡ് ബാധയെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ ഉള്ള താരത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരം ആണ് എന്നാണ് അറിയിച്ചിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കായി വാട്സാപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://chat.whatsapp.com/ByzkNQmQ2Gm8Quh2FzSN9K