
പ്രണവ് മോഹന്‍ലാലിന് മകന് ആശംസകളുമായി നടി മഞ്ജു വാര്യര്‍. അച്ഛനോളമോ അതിലപ്പുറമോ പ്രണവ് വളരട്ടെ എന്ന് മഞ്ജുവാര്യര്‍ ആശംസിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍ അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് അവര്‍ കുറിച്ചത്. നേരത്തേ നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിച്ചിരുന്നു. മോഹന്‍ലാലും സുചിത്രാ മോഹന്‍ലാലും ചിത്രത്തേക്കുറിച്ച് പ്രതികരിച്ചിരുന്നു. മകന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രിയദര്‍ശനും ശ്രീകുമാര്‍ മേനോനും കഴിഞ്ഞദിവസം പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഗംഭീര വരവേല്‍പ്പോടെയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദ്യ നായക ചിത്രമായ ആദി പ്രേക്ഷകര്‍ സ്വീകരിച്ചത്. മൂന്നൂറോളം തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രത്തിന് 1500 ഓളം ഫസ്റ്റ് ഷോകളുണ്ടായിരുന്നു. ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദി ആദ്യ ദിനം 4.70 കോടി രൂപയാണ്. ഫാന്‍സ് ഷോകളും സ്പെഷ്യല്‍ ഷോകളും അടക്കമുള്ള കണക്കാണിത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വലിയ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ പുതുമുഖ, യുവ നടന് എന്ന് പേര് പ്രണവ് മോഹന്‍ലാല്‍ നേടി. ചരിത്രം മാറ്റി എഴുതിക്കൊണ്ടാണ് താരപുത്രന്റെ വരവ്.